ജില്ല ആശുപത്രിയിൽ മലിനജലം: സൂപ്രണ്ടിന് മനുഷ്യാവകാശ കമീഷൻ നോട്ടിസ്

പാലക്കാട്: ജില്ല ആശുപത്രിയിൽ സെപ്റ്റിക് ടാങ്കിൽനിന്നുള്ള മലിനജലം കെട്ടിക്കിടക്കുന്നത് രോഗികൾക്കും ആശുപത്രിയിലെത്തുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ പരാതിക്ക് അടിയന്തര പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടു. ആശുപത്രി സൂപ്രണ്ടിനാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. രണ്ടാഴ്ചക്കകം പരാതിക്ക് പരിഹാരം കാണണമെന്ന് കമീഷൻ നിർദേശിച്ചു. ഒക്ടോബറിൽ പാലക്കാട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ഹൃദയാരോഗ്യ വിഭാഗത്തിന് സമീപത്തെ സെപ്റ്റിക് ടാങ്കിൽനിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുകുന്നത് കാരണം കാത്തിരിപ്പ് കേന്ദ്രത്തിലെത്തുന്നവരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ആഴ്ചകളായി ദുരിതം അനുഭവിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.

Tags:    
News Summary - Sewage in the district hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.