നെല്ലിയാമ്പതി: കാരപ്പാറയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് ട്രിപ്പ് മുടക്കിയതോടെ വെട്ടിലായത് നൂറടി പോളച്ചിറ സ്കൂളിലെ ഇരുപതോളം കുട്ടികൾ. രാവിലെ ഒമ്പതിന് കാരപ്പാറയിൽനിന്ന് നെല്ലിയാമ്പതിയിലേക്ക് ബസ് ട്രിപ്പെടുക്കുമെങ്കിലും വൈകീട്ട് നാലിന് കാരപ്പാറയിലേക്കുള്ള ട്രിപ്പ് ഒരുമാസം മുമ്പ് പൊടുന്നനെ നിർത്തുകയായിരുന്നു. ഇതോടെ ഈ ബസിൽ രാവിലെ സ്കൂളിലെത്തിയ കുട്ടികൾക്ക് 13 കിലോമീറ്റർ നടന്ന് വീട്ടിലെത്തേണ്ട സ്ഥിതിയായി. ഇതുസംബന്ധിച്ച് നാട്ടുകാർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ അന്വേഷിച്ചപ്പോൾ ലാഭകരമല്ലാത്തതിനാൽ ട്രിപ്പ് നിർത്തുകയാണെന്ന് മറുപടിയാണ് കിട്ടിയത്. എന്നാൽ കുട്ടികളുടെ യാത്രാദുരിതം നീക്കണമെന്ന ആവശ്യവുമായി വകുപ്പുമന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.