സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ സ്കൂ​ൾ ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ

ആ​ല​ത്തൂ​ർ ബി.​എ​സ്.​എ​സ് ഗു​രു​കു​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീം

ഒ​ന്നാ​മ​താ​യി 11ാം ത​വ​ണ; ഗു​രു​കു​ല​ത്തി​നി​ത് പു​ത്ത​രി​യ​ല്ല

ആ​ല​ത്തൂ​ർ: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ൽ​സ​വ​ത്തി​ൽ ആ​ല​ത്തൂ​ർ ഗു​രു​കു​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത് തു​ട​ർ​ച്ച​യാ​യ 11ാം ത​വ​ണ. 2012 മു​ത​ൽ ഒ​ന്നാം സ്ഥാ​നം സ്കൂ​ൾ നി​ല​നി​ർ​ത്തി വ​രു​ന്നു. ഇ​ങ്ങ​നെ​യൊ​രു റെ​ക്കാ​ർ​ഡ് മ​റ്റൊ​ർ​ക്കും സം​സ്ഥാ​ന​ത്ത് അ​വ​കാ​ശ​പ്പെ​ടാ​നി​ല്ല. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 101ഉം ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 148ഉം ​ഉ​ൾ​പ്പെ​ടെ 249 പോ​യ​ന്റോ​ടെ​യാ​ണ് ഈ ​വ​ർ​ഷ​വും ഒ​ന്നാം സ്ഥാ​നം ഗു​രു​കു​ലം നി​ല​നി​ർ​ത്തി​യ​ത്. എ​ച്ച്.​എ​സ് വി​ഭാ​ഗ​ത്തി​ൽ 21ഉം ​എ​ച്ച്.​എ​സ്.​എ​സ് വി​ഭാ​ഗ​ത്തി​ൽ 31ഉം ​സം​സ്കൃ​തം ഏ​ഴും ഉ​ൾ​പ്പെ​ടെ 59 ഇ​ന​ങ്ങ​ളി​ലാ​യി 206 ക​ലാ​പ്ര​തി​ഭ​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ക​ഠി​ന​പ്ര​യ​ത്ന​ത്തി​ന്റെ തി​ള​ക്കം

ക​ലോ​ത്സ​വ​ത്തി​ൽ എ​ല്ലാ​യ്പോ​ഴും പാ​ല​ക്കാ​ടി​ന്റെ നേ​ട്ട​ത്തി​ന് പി​ന്നി​ൽ ഗു​രു​കു​ല​ത്തി​ന്റെ ക​ഠി​ന പ്ര​യ​ത്ന​ത്തി​ന്റെ തി​ള​ക്ക​മാ​കു​ന്ന​ത്‌. അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ക​ലോ​ൽ​സ​വ​ത്തി​ന്റെ പ​രി​ശീ​ല​ന​വും തു​ട​ങ്ങു​ന്നു എ​ന്ന​താ​ണ് ഗു​രു​കു​ല​ത്തി​ന്റെ പ്ര​ത്യേ​ക​ത. മി​ടു​ക്ക​രാ​യ​വ​രെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്നു. ക​ലോ​ൽ​സ​വ ചി​ല​വി​ന​ത്തി​ൽ തു​ക​യൊ​ന്നും കു​ട്ടി​ക​ളി​ൽ നി​ന്ന് ഈ​ടാ​ക്കാ​റി​ല്ല.

ക​ല​യാ​ണ് ല​ഹ​രി

2002ലാ​ണ് സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​യി​ലേ​ക്ക് ഗു​രു​കു​ലം പ്ര​വേ​ശി​ക്കു​ന്ന​ത്. അ​ന്ന് ക​ണ്ട സ്വ​പ്ന​മാ​യി​രു​ന്നു കി​രീ​ടം നേ​ടു​ക​യെ​ന്ന​ത്. കി​രീ​ടം നേ​ടു​ക മാ​ത്ര​മ​ല്ല അ​ത് നി​ല​നി​ർ​ത്താ​നാ​യ നി​ര​ന്ത​ര പ്ര​യ​ത്നം തു​ട​രു​ന്ന​ത് ഗു​രു​കു​ല​ത്തി​ന്റെ ത​ന​താ​യ രീ​തി​യാ​ണ്. ഇ​ത്ത​വ​ണ​ത്തെ ക​ലോ​ത്സ​വ​യാ​ത്ര​യു​ടെ സ​വി​ശേ​ഷ​ത സാ​മൂ​ഹി​ക വി​പ​ത്താ​യ ല​ഹ​രി​ക്കെ​തി​രെ ക​ല​യെ ആ​യു​ധ​മാ​ക്കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്.

ഇ​തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​നൃ​ത്തം മൂ​കാ​ഭി​ന​യം, ദേ​ശ​ഭ​ക്തി​ഗാ​നം, കോ​ൽ​ക്ക​ളി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ ല​ഹ​രി​ക്കെ​തി​രാ​യ സ​ന്ദേ​ശം അ​ട​ങ്ങു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ചി​ട്ട​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ക​ല​യാ​ണ് ല​ഹ​രി എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി സ​മാ​പ​ന വേ​ദി​യി​ൽ പ്ര​ചാ​ര​ണ​വും ന​ട​ത്തി​യി​രു​ന്നു. സ​മ്മാ​നം നേ​ടു​ക മാ​ത്ര​മ​ല്ല കു​ട്ടി​ക​ളെ ക​ല​യി​ലൂ​ടെ ന​വീ​ക​രി​ക്കു​ക​യാ​ണ് വി​ദ്യാ​ല​യ​ത്തി​ന്റെ ല​ക്ഷ്യ​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി​ജ​യ​ൻ വി. ​ആ​ന​ന്ദും പ​റ​യു​ന്നു.

Tags:    
News Summary - school kalothsavam 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.