ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം; സംഘത്തിലെ പ്രധാനി പിടിയിൽ

പട്ടാമ്പി: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനി പട്ടാമ്പി പൊലീസിന്റെ വലയിലായി. പരുതൂർ വെസ്റ്റ് കൊടുമുണ്ട നെടിമരം വീട്ടിൽ കൃഷ്ണാനന്ദനെ (40) യാണ് പട്ടാമ്പി പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസം 25 ന് പുലർച്ചെയാണ് കേസിന് ആസ്‌പദമായ സംഭവം. വെള്ളില പെട്ടി വിഷ്ണു ക്ഷേത്രത്തിന്റെ ഓഫിസ് റൂമും ക്ഷേത്രവളപ്പിലെ നാല് ഭണ്ഡാരങ്ങളും കുത്തിപ്പൊളിച്ച് 7000 രൂപയോളം കവരുകയായിരുന്നു. മോഷണവിവരം രാവിലെ ശ്രദ്ധയിൽപെട്ട ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് മധുസൂദനൻ പട്ടാമ്പി പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും സമാന രീതിയിൽ മോഷണം നടത്തുന്ന പഴയകാല കുറ്റവാളികളെയും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് കൃഷ്ണാനന്ദനെ പിടികൂടിയത്.

നിരവധി മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളും നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Robbery targeting places of worship; Gang leader arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.