മേ​ലെ പ​ട്ടാ​മ്പി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്

പട്ടാമ്പിയിലെ ഗതാഗതക്കുരുക്ക്; സ്വകാര്യ ബസുകൾ പണിമുടക്ക് തുടങ്ങി

പ​ട്ടാ​മ്പി: മേ​ലെ പ​ട്ടാ​മ്പി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒ​രു വി​ഭാ​ഗം സ്വ​കാ​ര്യ ബ​സു​ക​ൾ പ​ണി​മു​ട​ക്ക് തു​ട​ങ്ങി. പെ​രി​ന്ത​ൽ​മ​ണ്ണ-​പ​ട്ടാ​മ്പി, വ​ളാ​ഞ്ചേ​രി-​പ​ട്ടാ​മ്പി റൂ​ട്ടു​ക​ളി​ൽ ഓ​ടു​ന്ന ബ​സു​ക​ളാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച മു​ത​ൽ ഓ​ട്ടം നി​ർ​ത്തി​യ​ത്. മേ​ലെ പ​ട്ടാ​മ്പി​യി​ൽ റോ​ഡി​ൽ ക​ട്ട വി​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​തം ഒ​റ്റ വ​രി​യാ​യി നി​യ​ന്ത്രി​ച്ചി​രി​ക്കു​ക​യാ​ണ്.

മി​നി​റ്റു​ക​ളു​ടെ ഇ​ട​വേ​ള​യി​ൽ ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് ഈ ​നി​യ​ന്ത്ര​ണം മൂ​ലം സ​മ​യ​ത്ത് ഓ​ടി​യെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

ഇ​തി​ന് പ​രി​ഹാ​ര​മാ​യി വ​ലി​യ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ ശ​ങ്ക​ര​മം​ഗ​ല​ത്തു​നി​ന്ന് ക​രി​മ്പു​ള്ളി വ​ഴി​യും ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ മേ​ലെ പ​ട്ടാ​മ്പി ഫി​ഷ് മാ​ർ​ക്ക​റ്റി​ന് അ​ടു​ത്തു​ള്ള ബൈ​പാ​സ് വ​ഴി​യും തി​രി​ച്ചു വി​ട​ണ​മെ​ന്ന നി​ർ​ദേ​ശ​വും ഇ​വ​ർ മു​ന്നോ​ട്ട് വെ​ച്ചി​രു​ന്നു.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നെ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​യും പൊ​ലീ​സി​നെ​യും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വി​വ​ര​മ​റി​യി​ച്ചി​ട്ടും ഒ​രു ന​ട​പ​ടി​യും ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങി​യ​തെ​ന്നും ബ​സ് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ സ​ർ​വി​സ് നി​ർ​ത്തി​വെ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും ബ​സ് ഉ​ട​മ​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ​രാ​തി​യു​ണ്ട്.

ഈ ​റൂ​ട്ടു​ക​ളി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളും ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​വു​ന്നി​ല്ല. ഏ​റെ പേ​ർ യാ​ത്ര ചെ​യ്യു​ന്ന റൂ​ട്ടു​ക​ളാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ- പ​ട്ടാ​മ്പി, വ​ളാ​ഞ്ചേ​രി- പ​ട്ടാ​മ്പി എ​ന്നി​വ. സ​മ​രം കാ​ര​ണം സ്വ​കാ​ര്യ ബ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​ണ്.

Tags:    
News Summary - Traffic Congestion in Pattambi: Private Buses Begin Strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.