പാലക്കാട്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലതല പരിപാടികൾ 26ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കും. രാവിലെ ഒമ്പതിന് മന്ത്രി കെ. കൃഷ്ണൻകുട്ടി ദേശീയപതാക ഉയർത്തും. പരേഡില്‍ പൊലീസ് ഉള്‍പ്പെടെ വിവിധ സേനാ വിഭാഗങ്ങളുടെയും എന്‍.സി.സി, എസ്.പി.സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങിയവയുടെയും വിവിധ പ്ലറ്റൂണുകള്‍ അണിനിരക്കും. പരേഡിനായി വിപുലമായ ക്രമീകരണങ്ങളാണ് കോട്ടമൈതാനത്ത് ഒരുക്കിയിരിക്കുന്നത്. രാവിലെ 8.30ന് പരേഡ് ബേസ് ലൈനിൽ അണിനിരക്കും. 8.45ന് പരേഡ് കമാൻഡർ ചുമതലയേൽക്കും. 8.50ന് ജില്ല പൊലീസ് മേധാവി അജിത് കുമാറും 8.53ന് ജില്ല കലക്ടർ എം.എസ്. മാധവിക്കുട്ടിയും മൈതാനത്തെത്തും. 8.58ന് മൈതാനത്തെത്തുന്ന മുഖ്യാതിഥി മന്ത്രി കെ. കൃഷ്ണൻകുട്ടിയെ കലക്ടറും ജില്ല പൊലീസ് മേധാവിയും ചേർന്ന് സ്വീകരിക്കും.
ഒമ്പതിന് മന്ത്രി ദേശീയപതാക ഉയർത്തുന്നതോടെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാകും. പതാക ഉയർത്തലിന് ശേഷം മന്ത്രി പരേഡ് പരിശോധിക്കും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച ശേഷം മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നൽകും. മികച്ച പ്ലാറ്റൂണുകൾക്കുള്ള പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്യും. വിവിധ സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികൾ അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികളും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.