പാ​ല​ക്കാ​ട് ഐ.​എം.​എ ഹാ​ളി​ൽ ന​ട​ക്കു​ന്ന രാ​ജ​സ്ഥാ​ൻ ഗ്രാ​മീ​ൺ​മേ​ള

ശ്രദ്ധേയമായി രാജസ്ഥാൻ ഗ്രാമീൺ മേള

പാലക്കാട്: രാജ്യത്തുടനീളമുള്ള കരകൗശല വിദഗ്ധരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജസ്ഥാൻ ഗ്രാമീൺമേള എക്സിബിഷൻ കം സെയിൽ പാലക്കാട് ഫോർട്ട് ജംഗ്ഷനിലുള്ള ഐ.എം.എ ഹാളിൽ നടന്നുവരുന്നു. ഇന്ത്യയിലുടനീളമുള്ള കോട്ടൺ, സിൽക്ക്, കൈത്തറി, കരകൗശലവസ്തുക്കൾ, ആഭരണങ്ങൾ എന്നിവയുടെ അതിശയിപ്പിക്കുന്ന ഉൽപന്നങ്ങൾ മേളയിലുണ്ട്.

പരുത്തി, പട്ട് കൈത്തറി, കരകൗശല വസ്തുക്കൾ, ഒറീസ ടൈ, ഡൈ, ഡ്രസ് മെറ്റീരിയലുകൾ, ഒറീസ സാരികൾ, പശ്ചിമ ബംഗാൾ കോട്ടൺ സാരികൾ ഉൾപ്പെടെ പ്രദർശനത്തിനുണ്ട്. ഒറീസ സാരികൾ, ഗാഗ്ര ചോളി ബെഡ്ഷീറ്റുകൾ, സഹാറൻപൂർ ഫർണിച്ചറുകൾ, തടികൊണ്ടുള്ള കളിപ്പാട്ടങ്ങൾ, ബഞ്ചാര ബാഗുകൾ, ഉത്തർപ്രദേശിൽ നിന്നുള്ള ബ്ലൂ പേവിംഗ്, കുർജ പേവിംഗ്, ശരൺപൂർ മരം കൊത്തുപണികൾ, മാർബിൾ, പുരാവസ്തുക്കൾ, രാജസ്ഥാൻ ആഭരണങ്ങൾ, രത്നം, സ്വർണം എന്നിവയും വിൽപനക്കുണ്ട്.

പ്ലേറ്റിംഗ്, ലഖ്നൗ സെയ്കാൻ കൊത്തുപണി, രാജസ്ഥാൻ, ഉത്തർപ്രദേശ് ബെഡ് റഗ്ഗുകൾ, കലംകാരി സാരികൾ, തുണിത്തരങ്ങൾ, കമ്മലുകൾ, കുർത്തകൾ, ബംഗാളി പ്യുവർ കോട്ടൺ വസ്ത്രങ്ങൾ, സാരികൾ, മുൾമുൾ, ചന്ദേരി, പശ്ചിമ ബംഗാൾ, മധുര സുൻഗുഡി, ലേഡീസ് ടോപ്പുകൾ, രാജസ്ഥാനിലെ കൈകൊണ്ട് നിർമിച്ച ആഭരണങ്ങൾ, പരവതാനികൾ, ഡ്യൂറികൾ, മൊജാരിസ്/ജൂട്ടികൾ, മാർബിൾ കരകൗശലവസ്തുക്കൾ, ഐവറി, പെയിന്റിംഗുകൾ, ബന്ധാനി, ബന്ധേജ് തുടങ്ങിയ വർണാഭമായ തുണിത്തരങ്ങൾ, ഒഡിഷയുടെ കൈത്തറി ഉൽപന്നങ്ങൾ എന്നിവയും മേളയെ ശ്രദ്ധേയമാക്കുന്നു.

Tags:    
News Summary - Rajasthan Grameen Mela

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.