ബി​വ​റേ​ജ​സ് വെ​യ​ർ​ഹൗ​സ് സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം

പ​ത്തി​രി​പ്പാ​ല: മൗ​ണ്ട് സീ​ന സ്കൂ​ളി​ന് സ​മീ​പ​ത്ത് ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​​ന്റെ വെ​യ​ർ​ഹൗ​സ് തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ വെ​ൽ​ഫെയ​ർ പാ​ർ​ട്ടി പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്. ഇ​തു സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക്കെ​ത്തി​യ ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​രെ​യും സം​ഘ​ത്തേ​യും വെ​ൽ​ഫെയ​ർ പാ​ർ​ട്ടി നേ​താ​ക്ക​ൾ നേ​രി​ൽ ക​ണ്ട് പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു. മൗ​ണ്ട് സീ​ന സ്കൂ​ൾ, പ​ള്ളി എ​ന്നി സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മീ​പ​മാ​ണെ​ന്നും വെ​യ​ർ ഹൗ​സ് ഇ​വി​ടെ തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നും നേ​താ​ക്ക​ൾ ജ​ന​റ​ൽ മാ​നേ​ജ​റോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​യാ​ൽ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി വെ​ൽ​ഫെയ​ർ പാ​ർ​ട്ടി മു​ന്നോ​ട്ട് പോ​കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ അ​മ്പ​ല​പാ​റ, സെ​ക്ര​ട്ട​റി ഉ​മ​ർ ഫാ​റൂ​ക്, അ​ന​സ് സ​ക്കീ​ർ, ജാ​ഫ​ർ പ​ത്തി​രി​പ്പാ​ല, സ​ക്കീ​ർ ഹു​സ്സൈ​ൻ, മു​ജീ​ബു​റ​ഹി​മാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.

Tags:    
News Summary - Protest against setting up of Beverages Warehouse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.