സ്കൂളിന് കുടിവെള്ളം ഒരുക്കി അധ്യാപിക പടിയിറങ്ങുന്നു
കൂറ്റനാട്: ജോലിചെയ്യുന്ന സ്കൂളിെൻറ പ്രധാന പരിമിതിക്ക് പരിഹാരം കണ്ട് പടിയിറങ്ങാനുള്ള ഒരുക്കത്തിലാണ് ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഗീതാ ജോസഫ്.
പ്ലസ് ടു കാമ്പസിൽ പുതുതായി കുഴിക്കുന്ന കിണർ നിർമാണം പൂർത്തീകരിക്കാൻ ശമ്പളത്തിൽനിന്ന് ഒരുലക്ഷം മാറ്റിവച്ചാണ് ഇവർ മാതൃകയാകുന്നത്.
പ്ലസ് ടു കാമ്പസിൽ നിലവിൽ ഒമ്പത് വർഷം മുമ്പ് സ്ഥാപിച്ച കുഴൽ കിണറാണ് വിദ്യാർഥികളുടെ ആശ്രയം. കഴിഞ്ഞ മാസാദ്യം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കിണർ നിർമാണം തുടങ്ങിയെങ്കിലും ഒരു ഭാഗം പാറയായതോടെ ഫണ്ട് തീര്ന്ന് പ്രവൃത്തികൾ നിലക്കുകയായിരുന്നു.
വിദ്യാർഥികൾക്ക് കുടിവെള്ളം ലഭിക്കാതെ പ്രയാസപ്പെടരുതെന്ന ഉറച്ച തീരുമാനത്തിലായിരുന്നു പ്രിൻസിപ്പൽ. തുടർന്ന് പ്രവൃത്തി പൂർത്തീകരിക്കാനുള്ള തുക മേൽനോട്ട സമിതിക്ക് കൈമാറുകയായിരുന്നു. മേയിലാണ് ഇവർ വിരമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.