പാലക്കാട്: ഏതാനും ദിവസങ്ങളായി കോഴിയിറച്ചിയുടെ വില 'എയറിൽ' തന്നെയാണ്. മാറ്റിനിർത്താൻ ഇത്തിരി ബുദ്ധിമുട്ടുള്ള മെനുവൊക്കെത്തന്നെ സാധാരണക്കാരുടെ കീശ കാലിയാക്കുന്നവയായി മാറാനും തുടങ്ങി. ഇടയ്ക്കൊന്നു വില കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ദിനംപ്രതി ഉയരുന്ന പ്രവണതയാണെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ദിവസം ജില്ലയിൽ പലയിടത്തും കോഴിയിറച്ചി കിലോക്ക് 200 കടന്നു. ഒരാഴ്ചക്കിടെ 30 മുതൽ 50 രൂപ വരെയാണ് വർധന ഉണ്ടായത്. തൂവലോടെ കോഴിവില കിലോക്ക് 120 മുതലാണ്. ഉൽപാദന ചെലവ് വർധിച്ചതാണ് വിലവർധനക്ക് പിന്നിലെന്ന് ഫാം ഉടമകളും കച്ചവടക്കാരും പറയുന്നു.
തീറ്റക്കും കുഞ്ഞിനും വില ഉയർന്നു
15 മുതൽ 20 രൂപ വരെ വിലയുണ്ടായിരുന്ന കോഴിക്കുഞ്ഞിന് ഇപ്പോൾ 30 രൂപ വരെയായതായി വ്യാപാരികൾ പറയുന്നു. വിദേശത്തുനിന്ന് തീറ്റ ഇറക്കുമതി കുറഞ്ഞതും കമ്പനികൾ ഉൽപാദനം കുറച്ചതും വില്ലനായതോടെ 1,200 രൂപ വിലയുണ്ടായിരുന്ന കോഴിത്തീറ്റ ചാക്കിന് 2,250 രൂപയായി വർധിച്ചു. തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നാണ് തീറ്റയും കോഴിക്കുഞ്ഞുങ്ങളും സംസ്ഥാനത്തേക്ക് വരുന്നത്. ഇവയുടെ വില വർധിച്ചതോടെ മിക്ക കോഴിക്കർഷകരും ഫാം ഉടമകളും ഉൽപാദനം നിർത്തിെവച്ചിരിക്കുകയാണ്.
അടെവച്ച് വിരിയാതെ കേരള ചിക്കൻ
സംസ്ഥാന സർക്കാറിെൻറ കേരള ചിക്കൻ പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടുകോടി െചലവിൽ അട്ടപ്പാടിയിൽ ആവിഷ്കരിച്ച ഫാം പദ്ധതി വർഷമൊന്ന് കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. മിതമായ വിലക്കൊപ്പം ഗുണനിലവാരവും ഉറപ്പുവരുത്തിയാണ് പദ്ധതി തയാറാക്കിയത്. 2019ൽ ആരംഭിച്ച പദ്ധതിക്കായി സ്ഥലം കണ്ടെത്തി ആദ്യഘട്ട നിർമാണം ആരംഭിച്ചിരുന്നു. വർഷമൊന്നു പിന്നിട്ടിട്ടും പദ്ധതി എങ്ങുമെത്തിയില്ല. ഇറച്ചിയുൽപാദനത്തിനൊപ്പം വ്യാവസായിക അടിസ്ഥാനത്തിൽ കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് കർഷകർക്ക് നൽകാനും പദ്ധതി വിഭാവനം ചെയ്യുന്നു. എന്നാൽ, ഇൗ വർഷം പദ്ധതി പൂർത്തിയാക്കാനാവുമെന്ന് സർക്കാർ വൃത്തങ്ങൾ ആവർത്തിക്കുന്നതിനിടയിലും ഒച്ചിഴയും വേഗത്തിലാണ് പ്രവൃത്തികൾ.
തദ്ദേശീയ കർഷകർക്ക് ദുരിതം മാത്രം
ലൈസൻസ് ചട്ടങ്ങളിലെ കീറാമുട്ടി വ്യവസ്ഥകൾ മുതൽ വിലയിടിവ് വരെ തദ്ദേശീയ ഉൽപാദനത്തിന് വിലങ്ങുതടിയായ കാര്യങ്ങൾ ഏറെയാണ്. ജില്ലയിൽ ഏതാനും വർഷങ്ങൾക്കിടയിൽ വ്യാവസായികാടിസ്ഥാനത്തിൽ ആരംഭിച്ച് പൂട്ടിപ്പോയ ഫാമുകളുടെ എണ്ണം രണ്ടായിരത്തിലധികമാണ്. ദിനേന ജില്ലയിൽ രണ്ടുലക്ഷം കിലോ കോഴിയിറച്ചി വിൽക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഉത്സവ സീസണുകളിലാവെട്ട ഇത് നാലുലക്ഷം കിലോ കടക്കും. ജില്ലയുടെ ആകെ ആവശ്യത്തിെൻറ 20 ശതമാനം പോലും തദ്ദേശീയ ഉൽപാദനമില്ലെന്ന് അറിയുേമ്പാഴാണ് മൂക്കത്ത് വിരൽ െവച്ചുപോവുക. കേരളത്തിലെ ഫാമുകളിൽ കോഴികൾ വിൽപനക്ക് തയാറായാൽ ആ സമയത്ത് വിലക്കുറച്ച് മാർക്കറ്റിൽ കോഴിയെത്തിക്കുന്ന ഇതര സംസ്ഥാന മാഫിയക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെയാണ് ജില്ലയിലെ മിക്ക ഫാമുകളും പൂട്ടിയത്.
ഒരുകിലോ കോഴി വിൽപനക്കായി തയാറാക്കുന്നതിന് ഏകദേശം 95 മുതൽ 100 രൂപ വരെയാണ് ചെലവ്. നേരത്തേ ഇത് 50 മുതൽ 70 രൂപ വരെയായിരുന്നു. എന്നാൽ, പലപ്പോഴും ഇതിന് താഴെ വിലക്കാവും മാർക്കറ്റിൽ ലഭിക്കുകയെന്ന് മണ്ണാർക്കാട് മേഖലയിൽ കോഴിഫാം നടത്തിയിരുന്ന റിയാസ് 'മാധ്യമ'ത്തോട് പറഞ്ഞു. റിയാസിെൻറ ഫാം രണ്ടുവർഷം മുമ്പ് പൂട്ടിയിരുന്നു. വളർത്താനുള്ള കുഞ്ഞുങ്ങളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള തദ്ദേശീയ ഉൽപാദനം ഉറപ്പുവരുത്തണമെന്നാണ് കർഷകരുടെ ആവശ്യം. ഒപ്പം തമിഴ്നാടിന് സമമായി കോഴിവളർത്തൽ കൃഷിയായി അംഗീകരിച്ച് സർക്കാർ പിന്തുണ നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.