മാങ്കുറുശി-കല്ലൂർ-റോഡിലെ കുഴികൾ അടക്കുന്നു
Posted On
date_range Updated On
date_range കല്ലൂർ റോഡിലെ കുഴികൾ അടച്ചുതുടങ്ങി
മങ്കര: മാങ്കുറുശി-കല്ലൂർ പൊതുമരാമത്ത് റോഡിലെ കുഴികൾ മൂടാൻ നടപടി തുടങ്ങി. രണ്ടു ദിവസം മുമ്പ് റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് മാധ്യമം നൽകിയ വാർത്തയെ തുടർന്നാണ് പൊതുമരാമത്ത് നടപടി. മാങ്കുറുശിയിൽ നിന്ന് കല്ലൂർ വരെയുള്ള ഏകദേശം മൂന്നര കിലോമീറ്റർ ദൂരം വരെ ഗർത്തങ്ങൾ അടച്ച് സഞ്ചാരയോഗ്യമാക്കും. റോഡിലുടനീളമുള്ള വലിയ കുഴികൾ വാഹന ഗതാഗതത്തിന് ഭീഷണിയായിരുന്നു. കുഴികളിൽ പെട്ട് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.