പാ​ല​ക്കാ​ട് മൂ​ത്താ​ൻ​ത​റ ക​ണ്ണ​കി​യ​മ്മ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വോ​ട്ട് ചെ​യ്ത് മ​ട​ങ്ങു​ന്ന വ​യോ​ധി​ക​ർ

പാ​ല​ക്കാ​ട്: പോ​ളി​ങ് പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ജി​ല്ല​യി​ൽ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ 73.28 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 2019ൽ ​പാ​ല​ക്കാ​ട്ട് -77.62 , ആ​ല​ത്തൂ​രി​ൽ 80.32 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വോ​ട്ടി​ങ്ങ്. 10,35,544 സ്ത്രീ​ക​ളും 9,69,403 പു​രു​ഷ​ന്മാ​രും 13 ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളും ഉ​ൾ​പ്പെ​ടെ ആ​കെ 20,04,960 പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ 5,31,340 സ്ത്രീ​ക​ളും 4,94,480 പു​രു​ഷ​ന്മാ​രും എ​ട്ട് ട്രാ​ൻ​സ് വ്യ​ക്തി​ക​ളും ഉ​ൾ​പ്പെ​ടെ ആ​കെ 10,25,828 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ 5,04,204 സ്ത്രീ​ക​ളും 4,74,923 പു​രു​ഷ​ന്മാ​രും അ​ഞ്ച് ടി.​ജി വ്യ​ക്തി​ക​ളും ഉ​ൾ​പ്പെ​ടെ ആ​കെ 9,79,732 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. പൊ​ന്നാ​നി ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന തൃ​ത്താ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 75,139 സ്ത്രീ​ക​ളും 63,861 പു​രു​ഷ​ന്മാ​രും ഒ​രു ട്രാ​ൻ​സ് വ്യ​ക്തി​യും ഉ​ൾ​പ്പെ​ടെ ആ​കെ 1,39,001പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

 

Tags:    
News Summary - Polling at Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.