പ്രതീകാത്മക ചിത്രം

ഇന്ധന പ്രതിസന്ധി; നിലച്ചത് മുപ്പതോളം ഹോട്ടലുകൾ

വ​ട​ക്ക​ഞ്ചേ​രി: യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്നു​ള്ള ഇ​ന്ധ​ന പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​കം ല​ഭി​ക്കാ​താ​യ​തോ​ടെ ജി​ല്ല​യി​ലും ഹോ​ട്ട​ൽ മേ​ഖ​ല സ്തം​ഭ​ന​ത്തി​ലേ​ക്ക്. സി​ലി​ണ്ട​ർ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ജി​ല്ല​യി​ൽ ഇ​ന്ന​ലെ വ​രെ 30 ഓ​ളം ഹോ​ട്ട​ലു​ക​ളാ​ണ് പ്ര​വ​ർ​ത്ത​ന​മ​വ​സാ​നി​പ്പി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടേ​ണ്ടി വ​രു​മെ​ന്നാ​ണ് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റെ​സ്റ്റോ​റ​ന്റ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കു​ന്ന സൂ​ച​ന. പെ​ട്ടെ​ന്ന് വി​റ​ക​ടു​പ്പി​ലേ​ക്ക് മാ​റാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മ​ല്ല നി​ല​വി​ലു​ള്ള​ത്. വി​റ​ക് ല​ഭ്യ​മ​ല്ലാ​ത്ത​തും, വി​റ​ക​ടു​പ്പി​ൽ നി​ന്നു​ള്ള പു​ക ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ​ക്കും അ​ല​ർ​ജി​ക്കും കാ​ര​ണ​മാ​കു​മെ​ന്ന ഭ​യ​ത്താ​ൽ തൊ​ഴി​ലാ​ളി​ക​ൾ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​തും പ്ര​തി​സ​ന്ധി വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​ല​ക്ട്രി​ക്കോ ക​രി​യോ ഉ​പ​യോ​ഗി​ച്ചു​ള്ള പാ​ച​കം ഭാ​രി​ച്ച ചെ​ല​വേ​റി​യ​തു​മാ​ണ്.

പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ പൊ​തു അ​ടു​ക്ക​ള ന​ട​പ്പാ​ക്കാ​നാ​ണ് ഹോ​ട്ട​ൽ ആ​ന്റ് റെ​സ്റ്റോ​റ​ന്റ് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നം. ഇ​വി​ടെ വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കി അം​ഗ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യും. പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ ഉ​ച്ച​ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കി​യും പ്ര​വ​ർ​ത്ത​ന സ​മ​യം കു​റ​ച്ചും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. യു​ദ്ധം കാ​ര​ണ​മാ​യി പാ​ച​ക എ​ണ്ണ, ബി​രി​യാ​ണി അ​രി തു​ട​ങ്ങി നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​ക്കു​ന്ന​തും തി​രി​ച്ച​ടി​യാ​ണ്. സം​സ്ഥാ​ന​ത്തെ ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം ഹോ​ട്ട​ലു​ക​ളി​ലാ​യി പ​ത്ത് ല​ക്ഷ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ട്ടും, 40 ല​ക്ഷ​ത്തോ​ളം പേ​ർ പ​രോ​ക്ഷ​മാ​യും ഈ ​തൊ​ഴി​ലി​നെ ആ​ശ്ര​യി​ച്ചാ​ണ് ക​ഴി​യു​ന്ന​ത്. ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൻ ഒ​രു​ക്കി നാ​ടി​നൊ​പ്പം നി​ന്ന വ്യാ​പാ​രി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും , ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ അ​വ​ശ്യ​വ​സ്തു​വാ​യി പ്ര​ഖ്യാ​പി​ച്ച് വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ഹോ​ട്ട​ൽ റെ​സ്റ്റോ​റ​ന്റ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് കാ​ല​ത്തും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​യ​പ്പോ​ഴും ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളൊ​രു​ക്കി നാ​ടി​നൊ​പ്പം നി​ന്ന വ്യാ​പാ​രി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം. ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളെ അ​വ​ശ്യ​വ​സ്തു​വാ​യി പ്ര​ഖ്യാ​പി​ച്ച് വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്ക​ണം. കോ​വി​ഡ് കാ​ല​ത്തി​ന് സ​മാ​ന​മാ​യ വാ​യ്പാ മൊ​റ​ട്ടോ​റി​യം അ​നു​വ​ദി​ക്ക​ണം. വ​രു​മാ​നം നി​ല​ച്ച​തോ​ടെ വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ്.

-റ​സാ​ഖ് എ​ൻ.​എം.​ആ​ർ (ഹോ​ട്ട​ൽ റെ​സ്റ്റോ​റ​ന്റ് അ​സോ. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി )

പാ​ച​ക​വാ​ത​ക ക്ഷാ​മ​വും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​വും മൂ​ലം ഹോ​ട്ട​ലു​ക​ൾ പൂ​ട്ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യം മ​റി​ക​ട​ക്കാ​ൻ കെ.​എ​ച്ച്.​ആ​ർ.​എ ജി​ല്ല ക​മ്മി​റ്റി വി​റ​ക​ടു​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പൊ​തു അ​ടു​ക്ക​ള​ക​ൾ ഒ​രു​ക്കു​ന്നു. യൂ​നി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​റ​ക​ടു​പ്പി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്ത് അം​ഗ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളെ അ​വ​ശ്യ​വ​സ്തു​വാ​യി പ്ര​ഖ്യാ​പി​ച്ച് വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്ക​ണം.

-ഫി​റോ​സ് ബാ​ബു (ഹോ​ട്ട​ൽ റെ​സ്റ്റോ​റ​ന്റ് അ​സോ. ജി​ല്ല പ്ര​സി​ഡ​ന്റ്)

Tags:    
News Summary - Fuel crisis; Around thirty hotels closed, public kitchens used as alternative facilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.