ചാലിശ്ശേരി പൂരത്തിനെത്തിയവരുടെ കുട്ടികള്‍ക്ക് പോളിയോ മരുന്ന് നൽകുന്നു
കൂറ്റനാട്: ആളും ആരവും അരങ്ങുതകര്‍ക്കുമ്പോഴും കടമ നിര്‍വഹിച്ച് ആരോഗ്യ പ്രവര്‍ത്തനം. ചാലിശ്ശേരി മുലയംപറമ്പ് പൂരത്തിനെത്തിയവരുടെ കുരുന്നുകള്‍ക്കാണ് പള്‍സ് പോളിയോ ദിനമായ ഞായറാഴ്ച തുള്ളിമരുന്ന് നല്‍കിയത്. രാവിലെ മുതല്‍ തന്നെ ഏറെ വൈകീട്ടു വരെയും മരുന്ന് വിതരണം തുടര്‍ന്നു. ചാലിശ്ശേരിയിലെ സി.എച്ച്.സിയുടെ നേതൃത്വത്തിലായിരുന്നു വിതരണം.
മങ്കര: മങ്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ പദ്ധതി വിശദീകരിച്ചു. പ്രത്യേകം സജ്ജീകരിച്ച 15 ബൂത്തുകളിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. 1247 കുട്ടികൾക്കാണ് വിതരണം ചെയ്തത്.
തച്ചമ്പാറ: പൾസ് പോളിയോ പ്രതിരോധ പ്രവർത്തനങ്ങളുടെ തച്ചമ്പാറ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻ കുട്ടി നിർവഹിച്ചു.
തെക്കുംപുറം പി.എച്ച്.സി സബ് സെന്ററിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ് തച്ചമ്പാറ, പഞ്ചായത്ത് അംഗം ബിന്ദു, മെഡിക്കൽ ഓഫിസർ ഡോ. അഞ്ജലി, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. 23 കേന്ദ്രങ്ങളിൽ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.