മർദനമേറ്റ അബ്​ദുറഹിമാൻ

പോപുലർ ഫ്രണ്ട്​​ പ്രവർത്തകന്​ പൊലീസ്​ മർദനം

പാലക്കാട്​: പോപുലർ ഫ്രണ്ട്​​ പ്രവർത്തകനെ ​ടൗൺ നോർത്ത്​ പൊലീസ്​ മൃഗീയമായി മർദിച്ചെന്ന്​ ​പരാതി. അവശനായ കൽപാത്തി ശങ്കുവാരമേട്​ സ്വദേശി അബ്​ദുറഹിമാനെ (18) പാലക്കാ​ട്ടെ​​ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി​ ആവശ്യപ്പെട്ട്​ എസ്​.ഡി.പി.​െഎ മുനിസിപ്പൽ കമ്മിറ്റി പൊലീസ്​ സ്​റ്റേഷനിലേക്ക്​ മാർച്ച്​ നടത്തി.

എൻ.സി.എച്ച്​.ആർ.ഒ സംസ്ഥാന പ്രസിഡൻറ്​ വിളയോടി ശിവൻകുട്ടി ഉദ്​ഘാടനം ചെയ്​തു. എസ്​.ഡി.പി.​െഎ ജില്ല പ്രസിഡൻറ്​ അമീർ അലി അധ്യക്ഷനായി. അയോധ്യ പൂജ സംബന്ധിച്ച ഫേസ്​ബുക്ക്​ പോസ്​റ്റിലെ​ കമൻറുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്​ ഒാ​േട്ടാ ഡ്രൈവറെ മർദിച്ച കേസിൽ അബൂബക്കറി​െൻറ ജ്യേഷ്ഠൻ മുഹമ്മദ്​ ബിലാലിനെ കഴിഞ്ഞ ദിവസം അറസ്​റ്റ്​ ചെയ്​തിരുന്നു. ഇൗ കേസുമായി ബന്ധപ്പെട്ട്​ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാണ്​ പൊലീസ്​ അബ്​ദുറഹിമാനെ മർദിച്ചതെന്ന്​ എസ്​.ഡി.പി.​െഎ നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.

അബ്​ദുറഹിമാനെതിരെ കേസെടുത്തു

പാലക്കാട്​: മതസ്​പർദ വളർത്തുന്ന വ്യാജവാർത്ത പ്രചരിപ്പിച്ചതിന്​ അബ്​ദുറഹിമാനെതിരെ ടൗൺ നോർത്ത്​ പൊലീസ്​ കേസെടുത്തു. പൊലീസ്​ സ്​റ്റേഷൻ മാർച്ച്​ നടത്തിയ എസ്​.ഡി.പി.​െഎ പ്രവർത്തകർക്കെതിരെയും കേസ്​ രജിസ്​റ്റർ ചെയ്​തു. മാർഗതടസ്സം സൃഷ്​ടിച്ചതിനാണ്​ കേസ്​.  

Tags:    
News Summary - Police attack Popula Friend Workers in Pattambi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.