Posted On
date_range Updated On
date_range പി.എം. കിസാന്‍ പദ്ധതി: കൃഷിഭൂമിയുടെ വിവരങ്ങള്‍ ജൂലൈ 10 വരെ നല്‍കാം
പാലക്കാട്: പി.എം. കിസാന്‍ പദ്ധതിയില്‍ അംഗമായ കര്‍ഷകരുടെ ഡാറ്റാ ബേസ് തയാറാക്കാൻ കൃഷി ഭൂമിയുടെ വിവരങ്ങള്‍ നൽകാനുള്ള അവസാന തീയതി ജൂലൈ പത്ത് വരെ ദീര്‍ഘിപ്പിച്ചതായി കൃഷി വകുപ്പ് അധികൃതർ അറിയിച്ചു. പി.എം. കിസാന്‍ ഗുണഭോക്താക്കളായ കര്‍ഷകരുടെ വിവരങ്ങള്‍ തയാറാക്കാൻ ഭൂനികുതി അടച്ച രസീത് അക്ഷയ, സി.എസ്.സി സെന്റര്‍ മുഖേനയോ സ്വന്തമായോ ആധാര്‍ നമ്പര്‍/ സ്മാര്‍ട്ട് ഐ.ഡി മുഖേന ലോഗിന്‍ ചെയ്ത്, കൃഷി ഭൂമിയുടെ വിവരങ്ങള്‍ വെരിഫിക്കേഷനായി അതത് കൃഷിഭവനില്‍ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.