വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്ത് പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ച്ച നി​ല​യി​ല്‍

പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​നെ​തി​രെ നാ​ട്ടു​കാ​ർ

കൂ​റ്റ​നാ​ട്: പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​നെ​തി​രെ പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ. തി​രു​മി​റ്റ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ലാ​ണ് വേ​ണ്ട​ത്ര സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ സം​ഭ​ര​ണ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ ചാ​ക്കു​ക​ളി​ൽ നി​റ​ച്ച് ചെ​റി​യ മ​ഴ​ക്കുപോ​ലും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന സ്ഥ​ല​ത്താ​ണ് നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​​തി​നാ​ല്‍ നാ​ട്ടു​കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.

ജി​ല്ല​യി​ൽ വ​ള​രെയധി​കം കാ​ൻ​സ​ർ രോ​ഗി​ക​ളു​ള്ള വാ​ർ​ഡു​ക​ളി​ൽ ഒ​ന്നാ​ണി​തെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം ത​ന്നെ വി​ല​യി​രു​ത്തു​​മ്പോ​ള്‍ ഇ​ത്ത​രം സ​മീ​പ​ന​ത്തി​ല്‍ അ​ധി​കൃ​ത​ർ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​ര​ണ​കേ​ന്ദ്രം തു​ട​ങ്ങു​ന്ന അ​വ​സ​ര​ത്തി​ൽ ത​ന്നെ ഇ​തി​നെ​തി​രെ രം​ഗ​ത്ത് വ​ന്നി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​രാ​തി കൊ​ടു​ത്തു​വെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. പ്ലാ​സ്റ്റി​ക് സം​ഭ​ര​ണ​കേ​ന്ദ്രം മാ​റ്റി സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് നാ​ട്ടു​കാ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Plastic storage center Locals against the

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.