മഴ പെയ്യിക്കാന്‍ അപൂർവ്വയിനം വഴിപാട്; ജീവിച്ചിരിക്കുന്നയാളെ മൃതദേഹമാക്കി അന്ത‍്യകർമം നടത്തി

കോ​യ​മ്പ​ത്തൂ​ർ: മ​ഴ​ക്കാ​യി ജീ​വി​ച്ചി​രി​ക്കു​ന്ന​യാ​ളെ ‘മൃ​ത​ദേ​ഹ​മാ​ക്കി’ ര​ഥ​ത്തി​ൽ ക​യ​റ്റി ശ്മ​ശാ​ന​ത്തി​ലെ​ത്തി​ച്ച് അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ന​ട​ത്തി ഗ്രാ​മ​വാ​സി​ക​ൾ. ദി​ണ്ടി​ഗ​ൽ ജി​ല്ല​യി​ലെ ക​ന്നി​വാ​ടി പ​ഞ്ചാ​യ​ത്തി​ലെ ആ​ല​ത്തൂ​ര​ൻ​പ​ട്ടി ഗ്രാ​മ​ത്തി​ലാ​ണ് അ​പൂ​ർ​വ​യി​നം വ​ഴി​പാ​ട് ന​ട​ന്ന​ത്. ഇ​വി​ടെ​യു​ള്ള മൂ​ന്ന് ക്ഷേ​ത്ര​ങ്ങ​ളി​ൽ എ​ല്ലാ വ​ർ​ഷ​വും ഉ​ത്സ​വം ന​ട​ത്താ​റു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 18 വ​ർ​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത്ത​വ​ണ ന​ട​ത്തി​യ ഉ​ത്സ​വ​ത്തി​ന്റെ സ​മാ​പ​ന ദി​വ​സ​മാ​ണ് ജീ​വി​ച്ചി​രി​ക്കു​ന്ന ഒ​രാ​ളെ അ​വ​രു​ടെ ഗ്രാ​മ​ത്തി​ൽ മ​ഴ പെ​യ്യു​ന്ന​തി​നും ആ​രോ​ഗ്യ-​സ​മ്പ​ദ്സ​മൃ​ദ്ധ​മാ​യ ജീ​വി​തം ല​ഭി​ക്കാ​നു​മാ​യി മ​രി​ച്ച​താ​യി സ​ങ്ക​ൽ​പി​ച്ച് അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ന​ട​ത്തി​യ​ത്. ഗ്രാ​മ​വാ​സി​യാ​യ ശ്രീ​രാ​മ​നെ​യാ​ണ് മ​രി​ച്ച​യാ​ളു​ടെ വേ​ഷം ധ​രി​പ്പി​ച്ച് മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന ര​ഥ​ത്തി​ൽ ഇ​രു​ത്തി​യ​ത്. ശ്മ​ശാ​ന​ത്തി​ലേ​ക്കു​ള്ള ഘോ​ഷ​യാ​ത്ര​യി​ൽ ശ്രീ​രാ​മ​ന്റെ ഭാ​ര്യ​യു​ടെ വേ​ഷം ധ​രി​ച്ച മു​ത്ത​യ്യ ര​ഥ​ത്തി​ന് മു​ന്നി​ൽ ആ​ർ​ത്ത​ല​ച്ച് ക​ര​ഞ്ഞ് അ​ഭി​ന​യി​ച്ച് ച​ട​ങ്ങി​ന് ‘മാ​റ്റു​കൂ​ട്ടി’. മ​രി​ച്ച​യാ​ൾ​ക്കു​വേ​ണ്ടി ചെ​യ്യു​ന്ന എ​ല്ലാ ച​ട​ങ്ങു​ക​ളും പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഗ്രാ​മ​വാ​സി​ക​ൾ ന​ട​ത്തി. ഗ്രാ​മ​ത്തി​ലെ പ്ര​ധാ​ന തെ​രു​വു​ക​ളി​ലൂ​ടെ​യെ​ല്ലാം ‘മൃ​ത​ദേ​ഹം’ വ​ഹി​ച്ച് ഘോ​ഷ​യാ​ത്ര​യാ​യാ​ണ് ശ്മ​ശാ​ന​ത്തി​ലേ​ക്ക് പോ​യ​ത്. വ​ൻ ജ​നാ​വ​ലി​ത​ന്നെ ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു. ജീ​വ​നു​ള്ള ര​ണ്ട് കോ​ഴി​ക​ളെ ര​ഥ​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി​യി​രു​ന്നു. ഘോ​ഷ​യാ​ത്ര ശ്മ​ശാ​ന​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ, പ്ര​തീ​കാ​ത്മ​ക​മാ​യി അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ന​ട​ത്തി. കോ​ഴി​ക​ളെ ബ​ലി​യ​ർ​പ്പി​ച്ച് സം​സ്ക​രി​ച്ച​ശേ​ഷം ര​ഥ​ത്തി​ൽ കി​ട​ന്ന ശ്രീ​രാ​മ​നെ ഗ്രാ​മ​വാ​സി​ക​ൾ ക്ഷേ​ത്ര​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​പോ​യി.

Tags:    
News Summary - മഴ പെയ്യിക്കാന്‍ അപൂർവ്വയിനം വഴിപാട്; ജീവിച്ചിരിക്കുന്നയാളെ മൃതദേഹമാക്കി അന്ത‍്യകർമം നടത്തി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.