Posted On
date_range Updated On
date_range പാലക്കാട്-തിരുച്ചെന്തൂർ എക്സ്പ്രസ് സമയം മാറ്റുന്നു
ആലത്തൂർ: പാലക്കാട്-പൊള്ളാച്ചി-തിരുച്ചെന്തൂർ ട്രെയിൻ പാലക്കാടുനിന്ന് പുറപ്പെടുന്ന സമയം മാറ്റുന്നു. ഒക്ടോബർ ഒന്നുമുതൽ പുതിയ സമയക്രമം നിലവിൽവരും. സമയത്തിൽ മാറ്റം വേണമെന്ന ആവശ്യം റെയിൽവേ പരിഗണിച്ചതായി രമ്യ ഹരിദാസ് എം.പി അറിയിച്ചു. പാലക്കാട് ജങ്ഷനിൽനിന്ന് പുലർച്ച 4.10ന് പുറപ്പെട്ടിരുന്ന ട്രെയിൻ 5.30 നായിരിക്കും ഇനി പുറപ്പെടുക.
പൊള്ളാച്ചി, പഴനി റൂട്ടിലെ നിരവധി യാത്രക്കാർക്ക് സമയമാറ്റം പ്രയോജനകരമാകും. കൂടാതെ, മംഗളൂരുവിൽനിന്ന് കോഴിക്കോട്, പാലക്കാട് വഴി രാമേശ്വരത്തേക്ക് പ്രതിവാര ട്രെയിൻ വേണമെന്ന ആവശ്യം റെയിൽവേയുടെ പരിഗണനയിലാണെന്ന് റെയിൽവേ മാനേജർ അറിയിച്ചതായും രമ്യ ഹരിദാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.