പാലക്കാട്ട്​ ചൂട് 40നു​ മുകളിൽ, സൂര്യാഘാത മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ടി​നെ ചു​ട്ടു​പൊ​ള്ളി​ച്ച് ചൂ​ട് ക​ന​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച ജി​ല്ല​യി​ൽ 40.1 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച 40.5 ഡി​ഗ്രി അ​നു​ഭ​വ​പ്പെ​ട്ടു. സാ​ധാ​ര​ണ​യി​ൽ​നി​ന്ന്​ 4.2 ഡി​ഗ്രി​യോ​ളം ചൂ​ടാ​ണ് ഉ​യ​ർ​ന്ന​ത്. ചൂ​ട് ഉ​യ​രു​ന്ന സാ​ഹ​ര്യ​ത്തി​ൽ പാ​ല​ക്കാ​ടു​ൾ​പ്പെ​ടെ 12 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

കൊ​ല്ലം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 38 ഡി​ഗ്രി വ​രെ​യും പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 37 ഡി​ഗ്രി വ​രെ വ​രെ​യും തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 36 ഡി​ഗ്രി വ​രെ​യും ഉ​യ​രു​മെ​ന്ന്​ കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു.

ഉ​യ​ർ​ന്ന ചൂ​ടി​നെ​ തു​ട​ർ​ന്ന് സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം, നി​ർ​ജ​ലീ​ക​ര​ണം തു​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. അ​തി​നാ​ൽ രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു​വ​രെ സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് ശ​രീ​ര​ത്തി​ൽ ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​ം.

Tags:    
News Summary - Palakkad Temperature Soars Above 40 Degrees, Sunstroke Warning Issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.