കൊ​ടു​വാ​യൂ​രി​ൽ റോ​ഡ​രി​കി​ലെ​ത്തി​ച്ച കു​പ്പി​ച്ചി​ല്ലു​ക​ൾ

നി​റ​ഞ്ഞ മ​ണ്ണ്

റോഡിലിട്ട മണ്ണിൽ കുപ്പിച്ചില്ലുകൾ; പഞ്ചറായി വാഹനങ്ങൾ, നാട്ടുകാർ പ്രതിഷേധിച്ചു

കൊ​ടു​വാ​യൂ​ർ: റോ​ഡി​ൽ നി​ര​പ്പ് ശ​രി​യാ​ക്കാ​ൻ കൊ​ണ്ടു​വ​ന്ന മ​ണ്ണി​ലു​ള്ള കു​പ്പി​ച്ചി​ല്ലു​ക​ൾ വാ​ഹ​ന​ങ്ങ​ൾ പ​ഞ്ച​റാ​കാ​ൻ കാ​ര​ണ​മാ​കു​ന്ന​തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു. പാ​ല​ക്കാ​ട്-​മീ​നാ​ക്ഷി​പു​രം അ​ന്ത​ർ സം​സ്ഥാ​ന റോ​ഡി​ൽ കി​ണാ​ശ്ശേ​രി മു​ത​ൽ കൊ​ടു​വാ​യൂ​ർ ടൗ​ൺ വ​രെ മൂ​ന്ന് കോ​ടി രൂ​പ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ണ്ടു​വ​ന്ന മ​ണ്ണി​ലാ​ണ് കു​പ്പി​ച്ചി​ല്ലു​ക​ൾ ക​ണ്ടെ​ത്തി​യ​ത്‌.

ആ​ണി, തു​രു​മ്പി​ച്ച ക​മ്പി എ​ന്നി​വ​യു​ണ്ടാ​യ​തി​നാ​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പ​ഞ്ച​റാ​യി. ആം​ബു​ല​ൻ​സ് വ​രെ പ​ഞ്ച​റാ​യ​തോ​ടെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി. റോ​ഡി​ന്റെ വ​ശ​ങ്ങ​ൾ നി​ര​ത്താ​നെ​ത്തി​ച്ച മ​ണ്ണി​ൽ കു​പ്പി​ച്ചി​ല്ലു​ക​ൾ ഉ​ണ്ടാ​യ​താ​ണ് ദു​രി​ത​മാ​യ​ത്.

അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​ക്കെ​തി​രെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു. പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പാ​ല​ക്കാ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Palakkad-Meenakshipuram Interstate Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.