കലയോടുള്ള അടങ്ങാത്ത കാതൽ (ഇഷ്ടമാണ്) കലോത്സവ നഗരിയിൽ പ്രകടം. കലാസ്വാദകരുടെ തിരക്കിലമർന്നിരിക്കുകയാണ് മേള നഗരി. മത്സരത്തിൽ ഒന്നിനൊന്ന് മികച്ചുനിന്ന് കുഞ്ഞു പ്രതിഭകൾ. വിസ്മയ പ്രകടനങ്ങൾക്ക് കൈയടിച്ച് ജനം. ആസ്വാദകർ നെഞ്ചേറ്റിയ കൗമാര കലോത്സവത്തിന്റെ രണ്ടാം നാൾ കലോത്സവനഗരി പൂരത്തിന് സമാനം ജനനിബിഡമായി.
സ്റ്റേജിനങ്ങളുടെ ആദ്യദിനം തിരശ്ശീല വീഴുമ്പോൾ 412 പോയന്‍റുമായി പാലക്കാട് ഉപജില്ലയാണ് മുന്നിൽ. തൊട്ടുപിന്നിൽ 386 പോയന്‍റുമായി ഒറ്റപ്പാലം രണ്ടാമതും മൂന്നാമതായി 376 പോയന്‍റുമായി ആലത്തൂരുമാണ്.
മണ്ണാർക്കാട് (375), തൃത്താല (351), കൊല്ലങ്കോട് (341), പട്ടാമ്പി(336), ചെർപ്പുളശ്ശേരി(329), ചിറ്റൂർ(328), ഷൊർണൂർ(308), പറളി(300), കുഴൽമന്ദം(224). സ്കൂളുകളിൽ 185 പോയന്‍റുകളുമായി ആലത്തൂർ ബി.എച്ച്.എസ്.എസ് ഗുരുകുലവും ഭാരത് മാത എച്ച്.എസ്.എസ് (101), ജി.വി.ജി.എച്ച്.എസ്.എസ് (100) എന്നിങ്ങനെ തൊട്ടുപിന്നാലെയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.