p3

അമ്പംകടവ് എം.എ കോളനി റോഡ് നവീകരിക്കുന്നു കാ​ഞ്ഞി​ര​പ്പു​ഴ: അ​മ്പം​ക​ട​വ് എം.​എ കോ​ള​നി റോ​ഡ് വീ​തി കൂ​ട്ടി ന​വീ​ക​രി​ക്കു​ന്നു. വീ​തി കു​റ​വാ​യ​ത് കാ​ര​ണം വാ​ഹ​ന ഗ​താ​ഗ​തം ബു​ദ്ധി​മു​ട്ടി​ലാ​യ​തോ​ടെ​യാ​ണ്​ നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശ്ര​മം തു​ട​ങ്ങി​യ​ത്. വീ​തി​യി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​നാ​വ​ശ്യ​മാ​യ ആ​റ്​ സെ​ന്‍റ്​ സ്ഥ​ലം നാ​ട്ടു​കാ​ർ സം​ഭാ​വ​ന വ​ഴി സ്വ​രൂ​പി​ച്ച​ 8.5 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച്​ വാ​ങ്ങി. ര​ണ്ട് കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ലൂ​ടെ ഇ​നി വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​നാ​വു​മെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഗു​ണ​ഭോ​ക്താ​ക്ക​ൾ സ​മാ​ഹ​രി​ച്ച തു​ക ഭൂ​വു​ട​മ ക​ണ്ണ​ന് ന​ൽ​കി ഭൂ​മി വി​ട്ടു ന​ൽ​കി​യ സ​മ്മ​ത​പ​ത്രം പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​പ്ര​ദീ​പ് ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്ത് അം​ഗം ഷി​ബി കു​ര്യ​ൻ, ശ​ശി പ്ര​കാ​ശ്, രാ​ജേ​ഷ്, മ​ണി​ക​ണ്ഠ​ൻ, വാ​സു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന 50 കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​ണ് റോ​ഡ്. റോ​ഡ് പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത ശേ​ഷം ന​വീ​ക​രി​ക്കു​മെ​ന്ന് കെ. ​പ്ര​ദീ​പ് പ​റ​ഞ്ഞു. തുല്യത കോഴ്സ്​ രജിസ്‌ട്രേഷൻ കോ​ങ്ങാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ണി​ക്ക​ശ്ശേ​രി സാ​ക്ഷ​ര​ത തു​ട​ർ​വി​ദ്യ കേ​ന്ദ്ര​ത്തി​ന് കീ​ഴി​ൽ പ​ത്താം​ത​രം തു​ല്യ​ത, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത കോ​ഴ്സു​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ തു​ട​ങ്ങി. ഫോ​ൺ: 9388102878.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.