ഒറ്റപ്പാലം: ഉണക്കം ബാധിച്ച് അപകട ഭീഷണയിലായ തിരുണ്ടിയിലെ അരയാൽ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുനീക്കുന്ന പ്രവൃത്തി തുടങ്ങി. അമ്പലപ്പാറ-ഒറ്റപ്പാലം റോഡിലാണ് വർഷങ്ങളുടെ പഴക്കമുള്ള മരമുള്ളത്. ഉണക്കം ബാധിച്ച് അപകടാവസ്ഥയിലായ ശിഖരങ്ങൾ മുറിച്ചുനീക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഉണക്ക മരം ഭീഷണിയായി തുടരുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് അധികൃതർ അടിയന്തര നടപടി എടുത്തത്.
മരത്തിന്റെ ചുവട് കേന്ദ്രീകരിച്ചാണ് തിരുണ്ടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രമുള്ളത്. കഴിഞ്ഞ ദിവസം ഉണങ്ങിയ ശിഖരം പൊട്ടിവീണിരുന്നു. ചുവട്ടിൽ ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. രാപകൽ ഭേദമില്ലാതെ നൂറുക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ഒറ്റപ്പാലം - മണ്ണാർക്കാട് പാതയാണിത്. മരം മുറിച്ചുനീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും വെൽഫെയർ പാർട്ടി അമ്പലപ്പാറ പഞ്ചായത്ത് കമ്മിറ്റിയും പി.ഡബ്ല്യു.ഡി അസിസ്റ്റൻറ് എൻജിനീയർക്ക് പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.