പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍ഗ വി​ക​സ​ന കോ​ര്‍പ്പ​റേ​ഷ​ന്റെ ഒ​റ്റ​പ്പാ​ലം ഉ​പ​ജി​ല്ല കാ​ര്യാ​ല​യ​ ഉ​ദ്‌​ഘാ​ട​നം മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു നി​ർ​വ​ഹി​ക്കു​ന്നു

പാര്‍ശ്വവത്കരിക്കപ്പെടുന്നവരെ മുഖ്യധാരയിലെത്തിക്കുക ലക്ഷ്യം -മന്ത്രി

ഒ​റ്റ​പ്പാ​ലം: പാ​ര്‍ശ്വ​വ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​വ​രെ സ​മൂ​ഹ​ത്തി​ന്റെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍ഗ വി​ക​സ​ന കോ​ര്‍പ്പ​റേ​ഷ​ന്റെ ഉ​പ​ജി​ല്ല ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഉ​പ​ജി​ല്ല ഓ​ഫി​സ് മു​ഖേ​ന ല​ഭി​ക്കു​ന്ന വാ​യ്പ​ക​ളി​ലൂ​ടെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ പു​തി​യ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​റ്റ​പ്പാ​ലം, പ​ട്ടാ​മ്പി, തൃ​ത്താ​ല, ശ്രീ ​കൃ​ഷ്ണ​പു​രം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 1,35,000ഓ​ളം വ​രു​ന്ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍ഗ്ഗ വി​ഭാ​ഗ​ത്തി​ല്‍പ്പെ​ടു​ന്ന ജ​ന വി​ഭാ​ഗ​ങ്ങ​ള്‍ക്ക് വി​വി​ധ സേ​വ​ന​ങ്ങ​ള്‍ ഇ​നി മു​ത​ല്‍ ഒ​റ്റ​പ്പാ​ലം സ​ബ് ഓ​ഫി​സി​ല്‍നി​ന്ന് ല​ഭി​ക്കും. സ്വ​യം തൊ​ഴി​ല്‍, വി​ദ്യാ​ഭ്യാ​സം, വി​വാ​ഹം, ഭ​വ​ന​നി​ര്‍മാ​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് കു​റ​ഞ്ഞ പ​ലി​ശ വാ​യ്പ ന​ല്‍കു​ക​യാ​ണ് ല​ക്ഷ്യം. കൂ​ടാ​തെ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ക്ക് സി.​ഡി.​എ​സ്. വ​ഴി വാ​യ്പ, നി​ല​വി​ല്‍ സം​ര​ഭം ന​ട​ത്തു​ന്ന​വ​ര്‍ക്ക് വി​പു​ലീ​ക​രി​ക്കാ​ന്‍ സ​മൃ​ദ്ധി കേ​ര​ളം പ​ദ്ധ​തി, മി​ല്‍മ പാ​ര്‍ല​ര്‍ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​ള്‍പ്പെ​ടെ വി​വി​ധ പ​ദ്ധ​തി​ക​ളും കോ​ര്‍പ്പ​റേ​ഷ​ന്‍ ന​ട​പ്പി​ലാ​ക്കി​വ​രു​ന്നു​ണ്ട്.

അ​ഡ്വ. കെ ​പ്രേം​കു​മാ​ര്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​യ്പ വി​ത​ര​ണം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ എം. ​കെ ജ​യ​സു​ധ നി​ര്‍വ​ഹി​ച്ചു. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍ഗ വി​ക​സ​ന കോ​ര്‍പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ കെ.​കെ. ഷാ​ജു, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ വി.​പി. സു​ബ്ര​ഹ്‌​മ​ണ്യ​ന്‍, ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ കെ. ​രാ​ജേ​ഷ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ടി. ​സ​ബി​ത, ശ്രീ​ജി​ല, പാ​ര്‍വ​തി, രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - The goal is to bring the marginalized into the mainstream - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.