ഒറ്റപ്പാലം അൽ മദ്റസത്തുൽ ഇസ്ലാമിയ മദ്റസയിലെ വിദ്യാർഥികൾ സ്വരൂപിച്ച 35,309 രൂപയുടെ ചെക്ക് കൈമാറുന്നു
ഒറ്റപ്പാലം: നിർധനരായ രോഗികൾക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന മാധ്യമം ഹെൽത്ത് കെയർ പദ്ധതിക്ക് മദ്റസ വിദ്യാർഥികളുടെ സഹായ ഹസ്തം. ഒറ്റപ്പാലം അൽ മദ്റസത്തുൽ ഇസ്ലാമിയ മദ്റസയിലെ വിദ്യാർഥികൾ സ്വരൂപിച്ച 35,309 രൂപ മാധ്യമം ഹെൽത്ത് കെയർ ജില്ല കോ ഓർഡിനേറ്റർ മൻസൂർ ആലത്തൂരിന് കൈമാറി.
ഈസ്റ്റ് ഒറ്റപ്പാലം ഹെവൻസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മദ്റസ വിദ്യാർഥി ഹംദാൻ ഹലീമിൻെറ ഖിറാഅത്തോടെയായിരുന്നു പരിപാടികൾക്ക് തുടക്കം. പ്രധാനാധ്യാപകൻ വി.പി. മുഹമ്മദലി ആമുഖ പ്രഭാഷണം നിർവഹിച്ചു. രോഗപീഡകളാൽ ദുരിതമനുഭവിക്കുന്ന ആശ്രയമറ്റവരെ തങ്ങളാലാവും വിധം ചേർത്ത് പിടിക്കാൻ മനസ് കാണിച്ച കുരുന്നുകളുടെ കാരുണ്യത്തെ യോഗം അഭിനന്ദിച്ചു. മാധ്യമം ഹെൽത്ത് കെയറിന്റെ ഉപഹാരവും സർട്ടിഫിക്കറ്റും ചടങ്ങിൽ കുട്ടികൾക്ക് സമ്മാനിച്ചു. അധ്യാപികമാരായ ഫെമിന ,സാഫിറ , ഷഹീറ, ഹബ്സ, സമീഹ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.