കവർച്ച നടന്ന ഈസ്റ്റ് ഒറ്റപ്പാലം ജുമാമസ്ജിദ് ഓഫിസിൽ വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു
ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം സുബാത്തുൽ ഇസ്ലാം ജുമാമസ്ജിദിൽ ആറ് ലക്ഷത്തോളം രൂപയുടെ കവർച്ച. മസ്ജിദിന്റെ ഓഫിസ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന തുകയാണ് നഷ്ടമായത്. പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന ബലി കർമങ്ങൾക്ക് ഉരുക്കളെ വാങ്ങാനായി വിശ്വാസികളിൽ നിന്ന് ലഭിച്ച തുകയാണ് മോഷ്ടിക്കപ്പെട്ടത്.
ഓഫിസ് വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചിരിക്കുന്നത്. അലമാര കുത്തിത്തുറന്നാണ് കവർച്ച. ഓഫിസ് മുറിയിലെ സി.സി.ടി.വി കാമറയുടെ കണക്ഷൻ വിച്ഛേദിക്കപ്പെട്ട നിലയിലാണ്. അതേസമയം പള്ളിക്കുള്ളിലെ മറ്റു സി.സി.ടി.വികളിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട് .
ഞായറാഴ്ച പുലർച്ചെയാണ് കവർച്ച നടന്നിരിക്കുന്നത്. അടുത്ത ദിവസം ചെലവിടേണ്ട തുകയായതിനാലാണ് ധനകാര്യ സ്ഥാപങ്ങളിൽ നിക്ഷേപിക്കാതിരുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഒറ്റപ്പാലം പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.