കഞ്ചാവുമായി പിടിയിലായ യുവാവുമായി എക്സൈസ് സംഘം
ഒറ്റപ്പാലം: 10 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. കൊടുങ്ങലൂർ ചെന്ത്രാപ്പിന്നി ചിന്നവീട്ടിൽ നൗഫൽ (25) ആണ് പിടിയിലായത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി നഗരസഭ ബസ് സ്റ്റാൻഡിന് പിന്നിലൂടെ പോകുന്ന റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ കണ്ട് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് പിടിയിലായത്. ഇയാളുടെ ബാഗിലും ട്രോളി ബാഗിലും സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ശേഖരം. ഒഡിഷയിൽനിന്നും വാങ്ങിയ കഞ്ചാവുമായി ട്രെയിൻ മാർഗം എറണാകുളത്തേക്ക് പോവുകയായിരുന്ന ഇയാൾ റെയിൽവേ പൊലീസിന്റെ പരിശോധന ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഒറ്റപ്പാലം സ്റ്റേഷനിലിറങ്ങിയാതായിരുന്നു.
ഒറ്റപ്പാലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. വിപിൻദാസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) സുദർശനൻ നായർ, പി.വി. രാജേഷ് കുമാർ, പ്രിവന്റിവ് ഓഫിസർ ഗ്രേഡ്) വി. ദേവകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ പി. ഹരീഷ്, എം. മുഹമ്മദ് ഫിറോസ്, ജാക്സൺ സണ്ണി, എക്സൈസ് ഡ്രൈവർ കെ.ജെ ലൂക്കോസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.