തേ​നൂ​ർ പൂ​ത​ങ്കോ​ട് അ​യ്യ​പ്പ​ക്ഷേ​ത്രം റോ​ഡി​ലെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ത​ക​ർ​ന്ന് ഗ​ർ​ത്ത​മാ​യ​ നി​ല​യി​ൽ

റോഡിലെ സ്ലാബ് തകർന്ന് അപകട ഗർത്തം

പറളി: പഞ്ചായത്തിലെ രണ്ടാം വാർഡിൽ തേനൂർ പൂതങ്കോട് അയ്യപ്പ ക്ഷേത്രം റോഡിലെ കോൺക്രീറ്റ് സ്ലാബ് തകർന്ന് ഗർത്തമായിട്ട് മാസങ്ങളായി. നിരവധി തവണ അധികൃതരെ അറിയിച്ചിട്ടും ഫലമില്ലെന്ന് പരാതി.

പാലക്കാട് - കുളപ്പുള്ളി സംസ്ഥാനപാതയിൽനിന്ന് തേനൂർ പൂതങ്കോട് അയ്യപ്പക്ഷേത്രം റോഡിലേക്ക് തിരിയുന്ന ഭാഗത്ത് പ്രധന റോഡിലെ അഴുക്കുചാലിനു മുകളിൽ നിരത്തിയ കോൺക്രീറ്റ് സ്ലാബാണ് തകർന്നത്.

പഞ്ചായത്തധികൃതരെയും ജനപ്രതിനിധികളെയും അറിയിച്ചപ്പോൾ പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലാണെന്ന മറുപടിയാണ് നൽകിയത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.

Tags:    
News Summary - Road Slab Collapses, Leaving Dangerous Crater

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.