ഇ​താ​ണ് കോ​ട്ടാ​യി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ത്യേക​ത; ഒറ്റ ഡോക്ടർ, രോഗികൾ ദിനംപ്രതി ഇരുനൂറ്

കോട്ടായി: പേര് സർക്കാർ കുടുംബാരോഗ്യ കേന്ദ്രമെന്നാണെങ്കിലും സേവനം ഒറ്റ ഡോക്ടറിൽ ഒതുങ്ങുന്നു. പ്രതിദിനം ചികിത്സ തേടി എത്തുന്ന രോഗികളുടെ എണ്ണമാണെങ്കിൽ ഇരുനൂറിലേറെ വരും. കോട്ടായി സർക്കാർ ആശുപത്രിയുടെ ദയനീയ ചിത്രമാണിത്. ഭൂരിഭാഗ്രവും സാധാരണക്കാരായ കർഷകത്തൊഴിലാളികളും പട്ടികജത്രി കുടുംബങ്ങളും താമസിക്കുന്ന കോട്ടായിയിലെ സർക്കാർ കുടുംബാരോഗ്യ കേന്ദ്രമാണ് ഊർധം വലിക്കുന്നത്.

രണ്ട് ഡോക്ടർമാർ ഉണ്ടായിരുന്നത് ഒരാൾ സ്ഥലം മാറിപ്പോയിട്ട് മാസങ്ങളായി. പകരം എത്തിയ ഡോക്ടർ ചാർജെടുത്ത ഉടനെ ഉന്നത പഠനത്തിനായി അവധിക്കും പോയി. ഫലത്തിൽ ഒറ്റ ഡോക്ടറുടെ സേവനം മാത്രമായിട്ട് മാസങ്ങളായി. രോഗികളുടെ തള്ളിക്കയറ്റത്തിൽ ഏക ഡോക്ടർ ജോലിഭാരത്താൽ വീർപ്പുമുട്ടുകയാണിവിടെ. രോഗികൾദീർഘനേരം കാത്തു നിൽക്കേണ്ടഗതികേടിലാണ്. ഇരിക്കാൻ പോയിട്ട് നേരെ ചൊവ്വെ നിൽക്കാൻ പോലും ഇവിടെ സ്ഥലമില്ല.

പുതിയ കെട്ടിടം പണിയാനെന്ന പേരിൽ പഴയ ഓടിട്ട കെട്ടിടം പൊളിച്ചിട്ട് വർഷം തികയുന്നു. ഇടുങ്ങിയ ഒറ്റമുറി കെട്ടിടത്തിലാണ് നിലവിൽ ഒ.പി പ്രവർത്തിക്കുന്നത്. ശോച്യാവസ്ഥയിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിച്ചും സ്ഥല സൗകര്യമേർപ്പെടുത്തിയും രോഗികളുടെ ദുരിതമകറ്റാൻ പഞ്ചായത്തധികൃതരും ജനു പതിനിധികളും ഉടൻ ഇടപെടണമെന്ന് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

Tags:    
News Summary - This is the specialty of the Kottayam Family Health Center; one doctor, two hundred patients daily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.