താലൂക്കാശുപത്രി റോഡ് വികസന ഭാഗമായി പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ടി.പി. ഷാജിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരും സ്ഥലത്ത് പരിശോധന നടത്തുന്നു
പട്ടാമ്പി താലൂക്കാശുപത്രി റോഡ് വികസനപ്രവൃത്തി ഉടൻ
പട്ടാമ്പി: പട്ടാമ്പി താലൂക്കാശുപത്രി റോഡ് വികസനവുമായി ബന്ധപ്പെട്ട് നഗരസഭ ചെയർപേഴ്സൺ ടി.പി. ഷാജിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും നിർമാണ കരാറുകാരും സംയുക്ത പരിശോധന നടത്തി.
ജല അതോറിറ്റി ഉദ്യോഗസ്ഥർ, അമൃത് പദ്ധതി പൈപ്പ് ലൈൻ കരാറുകാർ, റോഡ് നിർമാണം ഏറ്റെടുത്ത ജസ്ബിൻ കോൺട്രാക്ടേഴ്സ് പ്രതിനിധികൾ എന്നിവരാണ് പരിശോധന നടത്തിയത്.
തുടർന്ന് നടന്ന യോഗത്തിൽ റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൈയേറ്റം ഒഴിപ്പിച്ച് പരമാവധി വീതിയിൽ തന്നെ നിർമാണം നടത്താൻ തീരുമാനമായി. പൈപ്പുകൾ എത്തിച്ച് തൊട്ടടുത്ത ദിവസം തന്നെ സ്ഥാപിക്കാനും വൈകാതെ റോഡ് പ്രവൃത്തി ആരംഭിക്കാനും തീരുമാനിച്ചു.
റോഡ് പണിയുടെ ഭാഗമായി പ്രദേശത്ത് കുടിവെള്ള വിതരണത്തിൽ താൽക്കാലിക തടസ്സം നേരിടാൻ സാധ്യതയുണ്ട്. നിർമാണ ഘട്ടത്തിൽ താലൂക്ക് ആശുപത്രി, സർക്കാർ ഓഫിസുകൾ, എം.ഇ.എസ് സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്നവരും നാട്ടുകാരും പകരം വഴികൾ ഉപയോഗിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ ടി.പി. ഷാജി അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.