പാലക്കാട്: ഓണം പ്രമാണിച്ച് ജില്ലയിൽ 75 സഹകരണ ചന്തകളും കൺസ്യൂമർ ഫെഡിന്റെ 13 ചന്തകളും പ്രവർത്തിക്കും. സഹകരണ ഓണച്ചന്ത ഈ മാസം 29 മുതൽ സെപ്റ്റംബർ ഏഴുവരെ നടക്കും.സപ്ലൈകോയുടെ ജില്ല ഓണം ഫെയർ 27 മുതലും താലൂക്ക് ഫെയർ സെപ്‌റ്റംബർ ഒന്നുമുതലും പ്രാദേശിക ഫെയറുകൾ മൂന്നിനും ആരംഭിക്കും. മേളകളെല്ലാം ഏഴിന് അവസാനിക്കും.
കൺസ്യൂമർ ഫെഡിൽ റേഷൻ കാർഡിന്‍റെ അടിസ്ഥാനത്തിൽ ഒരുകുടുംബത്തിന് ആഴ്ചയിലൊരിക്കൽ ജയ, കുറുവ, കുത്തരി എന്നിവയിൽ ഒരിനം അഞ്ച് കിലോ വീതവും പച്ചരി രണ്ട് കിലോയും പഞ്ചസാര ഒരു കിലോയും ചെറുപയർ, വൻകടല, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി എന്നിവ അരക്കിലോയും അരലിറ്റർ വെളിച്ചെണ്ണയും നൽകും. 13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമെ 43 ഇന നോൺ സബ്സിഡി സാധനങ്ങളും മിൽമക്കിറ്റും ലഭിക്കും.നോൺ സബ്സിഡി സാധനങ്ങൾക്ക് പൊതുവിപണിയിലേതിനെക്കാൾ 10 മുതൽ 30 ശതമാനം വരെ വിലക്കുറവുണ്ടാകും.
പഴം, പച്ചക്കറികളും ഓണം ഫെയറിലുണ്ടാകും. സേമിയ, പാലട, അരിയട, ചുവന്നുള്ളി, സവാള, ഉരുളക്കിഴങ്ങ്, കറിപ്പൊടികൾ, അരിപ്പൊടി, തേയില എന്നിവയും പ്രത്യേകം വിലക്കുറവിൽ ലഭിക്കും.സപ്ലൈകോയും സമാനരീതിയിൽ വിലക്കുറവ് നൽകുന്നുണ്ട്. സഹകരണ ഓണച്ചന്തയുടെ ജില്ലതല ഉദ്‌ഘാടനം 30ന് തടുക്കശ്ശേരി സർവിസ് സഹകരണ ബാങ്കിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.