മാത്തൂർ-ചുങ്കമന്ദം തെരുവത്ത് പള്ളിക്കു സമീപത്തെ
കൈവരിയില്ലാത്ത മലമ്പുഴ കനാൽ പാലം
മാത്തൂർ: മാത്തൂർ-ചുങ്കമന്ദം -പല്ലഞ്ചാത്തനൂർ പ്രധാനപാതയിൽ ചുങ്കമന്ദം തെരുവത്ത് പള്ളിക്കു സമീപം മലമ്പുഴ പ്രധാന കനാലിൽ പാലത്തിന് കൈവരിയില്ലാത്തത് വാഹനാപകടങ്ങൾ വർധിക്കുന്നതിന് കാരണമായി.
കനാൽ പാലത്തിന്റെ വശങ്ങളിൽ ഒരു ഭാഗം കൈവരിയില്ലാത്തതിനാൽ രാത്രി കാലങ്ങളിൽ ഇരുചക്രവാഹനങ്ങൾ കനാലിൽ വീഴുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോയ മധ്യവയസ്കൻ വാഹനത്തോടൊപ്പം കനാലിൽ വീണ് മരിച്ചുകിടക്കുന്നത് രാവിലെയാണ് നാട്ടുകാർ കണ്ടത്.
കൈവരി നിർമിച്ച് അപകട സാധ്യത ഒഴിവാക്കണമെന്ന് പിരായിരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി.കെ. പ്രിയ കുമാരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.