പാലക്കാട്: ശബരിമല തീർഥാടനം ആരംഭിച്ചതോടെ ദേശീയപാത 544 ൽ തിരക്ക് വർധിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ കൂടുതലും എത്തുന്നത് വാളയാറിലൂടെയാണ്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് അതിർത്തി കടന്ന് ശബരിമലയിലേക്കും, തിരികെയും പോകുന്നത്. ഇത്തരം യാത്രക്കാർക്ക് പൊതുവിശ്രമ കേന്ദ്രങ്ങളോ ശൗചാലയങ്ങളോ ഇല്ല.
ദേശീയപാത വികസനത്തിന് മുമ്പ് പാതക്ക് ഇരുവശവും തണൽമരങ്ങൾ ഉണ്ടായിരുന്നു. ഇവിടങ്ങളിലായിരുന്നു ഭക്ഷണം പാകം ചെയ്യലും വിശ്രമവും. പാത വികസനത്തിന്റെ ഭാഗമായി മരങ്ങൾ മുറിച്ചുമാറ്റി.
ശൗചാലയങ്ങൾ ഇല്ലാത്തതിനാൽ പൊതുനിരത്തുകളിൽ പ്രാഥമിക ആവശ്യങ്ങൾ നടത്താൻ നിർബന്ധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി പ്രധാന കവലകളിൽ ശൗചാലയവും, വിശ്രമകേന്ദ്രങ്ങളും വേണമെന്ന യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യം അധികൃതർ തള്ളിക്കളയുകയാണ്. അപകടങ്ങൾ വർധിച്ചതിനെതുടർന്ന് ദേശീയപാതയിൽ ദീർഘദൂര വാഹനങ്ങളിലെ ഡ്രൈവർമാർക്ക് വിശ്രമകേന്ദ്രങ്ങൾ ഒരുക്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും എങ്ങുമെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.