മങ്കര: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച കെ.എസ്.യു മണ്ഡലം പ്രസിഡൻറ് റമീസിനെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി . മങ്കര പഞ്ചായത്ത് പ്രസിഡൻറ് എം.എൻ. ഗോകുൽദാസ് റമീസിന് ഉപഹാരം നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സുബൈർ കല്ലൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് അച്യുതൻ കുട്ടി, എം.എ. തൗഫിക്, ഹക്കിം കല്ലൂർ, രമേശ് മങ്കര, എൻ.കെ. അഖിൽ, വേലായുധൻ എന്നിവർ സംസാരിച്ചു. കോയമ്പത്തൂർ എ.ജെ.കെ കോളജിലെ ബിരുദ വിദ്യാർഥിയാണ് റമീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.