പാലക്കാട്: ജില്ലയിലെ ദേശീയപാതകളുടെ പ്രവൃത്തികൾ മാർച്ചിനുമുമ്പ് പൂർത്തിയാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. ജില്ലയിലെ ദേശീയപാതകളുടെ ശോചനീയാവസ്ഥ ശ്രദ്ധയിൽപെടുത്തി പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠൻ നൽകിയ കത്തിന് മറുപടിയായാണ് കേന്ദ്ര മന്ത്രിയുടെ ഉറപ്പ്.
മുടങ്ങിക്കിടന്ന വടക്കുഞ്ചേരി മണ്ണുത്തി ദേശീയപാതയുടെ പണികൾ ഡിസംബറിൽ പൂർത്തിയാകും. കൊച്ചി സേലം ദേശീയപാതയിൽ വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെ പണി പൂർത്തിയാവാത്തതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കുതിരാനിൽ നിർമിച്ച തുരങ്കത്തിെൻറ നിർമാണവും പൂർണമായിട്ടില്ല. താണാവ് നാട്ടുകൽ ദേശീയപാത 966െൻറ പണികൾ 2021 ഫെബ്രുവരിയിൽ പൂർത്തിയാക്കും.
ഇവിടെ 47 ശതമാനത്തോളം പ്രവൃത്തികൾ പൂർത്തിയാക്കിട്ടുണ്ട്. പാത പൊട്ടിപ്പൊളിഞ്ഞതോടെ പാലക്കാട്-കോഴിക്കോട് റോഡിൽ രുക്ഷമായ ഗതാഗതക്കുരുക്ക് പതിവാണ്. ഇരുദേശീയപാതകളെയും ബന്ധപ്പെടുത്തി താണാവ് മുതൽ ചന്ദ്രനഗർ വരെ ബൈപാസ് റോഡും ഇതോടൊപ്പം പരിഗണനയിലുണ്ട്. ഭാരത്മാല പരിയോജന പദ്ധതിയിലാണ് ഇത് നടപ്പാക്കുക.
മണ്ണാർക്കാട്ടുനിന്ന് അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്ക് പുതിയ ദേശീയപാത നിർമിക്കുന്നതിെൻറ സാധ്യത സർക്കാർ പരിഗണിച്ചുവരുകയാണെന്നും നിതിൻ ഗഡ്കരി മറുപടിയിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.