ത​ട്ടി​പ്പി​ന് തലവെച്ച് ജ​നം; പ​ണം കാ​യ്​​ക്കു​ന്ന മ​രം, വി​ൽ​പ​ന​യു​ടെ ഇ​ന്ദ്ര​ജാ​ലം

പാ​ല​ക്കാ​ട്​: 'കു​റ​ഞ്ഞ തു​ക ന​ൽ​കി അം​ഗ​ത്വ​മെ​ടു​ക്കു​േ​മ്പാ​ൾ അ​തേ മൂ​ല്യ​ത്തി​ലു​ള്ള നി​ത്യോ​പ​യോ​ഗ ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ങ്ങ​ൾ​ക്ക്​ ല​ഭി​ക്കും. പി​ന്നെ നി​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ളെ ചേ​ർ​ക്കു​േ​മ്പാ​ൾ അ​തി​ന​നു​സ​രി​ച്ച്​ ക​മീ​ഷ​ൻ, ടൂ​ർ, കാ​ർ...' റി​​ട്ട​യേ​ർ​ഡ്​ അ​ധ്യാ​പി​ക​യോ​ട്​ ആ​ദ്യം മാ​ർ​ക്ക​റ്റി​ങ്ങി​നെ​ത്തി​യ പ​ഴ​യ വി​ദ്യാ​ർ​ഥി പ​റ​ഞ്ഞ​തി​ങ്ങ​നെ​യാ​ണ്. മോ​ശ​മ​ല്ലാ​ത്ത ഒ​രു തു​ക ന​ൽ​കി അം​ഗ​ത്വ​മെ​ടു​ത്ത അ​ധ്യാ​പി​ക​ക്ക്​ സോ​പ്പും പൗ​ഡ​റും സ​ർ​വ​രോ​ഗ നി​വാ​രി​ണി​ക​ളാ​യ സി​ദ്ധൗ​ഷ​ധ​ങ്ങ​ളു​മ​ട​ക്കം സ​ഞ്ചി​ക്ക​ണ​ക്കി​ന്​ ഉ​ൽ​​പ​ന്ന​ങ്ങ​ളും വ​ന്നു. ഭൂ​രി​ഭാ​ഗ​വും അ​ടി​സ്ഥാ​ന നി​ല​വാ​രം പോ​ലു​മി​ല്ലാ​ത്ത​വ. വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പും മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും പൊ​ടി​പൊ​ടി​ക്കു​ന്ന​തി​നി​ടെ ​കൂ​ടു​ത​ൽ ആ​ളെ ചേ​ർ​ക്കാ​നു​ള്ള സ​മ്മ​ർ​ദ​വും ഏ​റി​വ​ന്നു... ലോ​ക്​​ഡൗ​ണി​ൽ പ്ര​തീ​ക്ഷ​യ​റ്റ്​ ആ​ളു​ക​ൾ വീ​ട്ടി​ലി​രു​ന്ന​പ്പോ​ഴും മ​ണി​ചെ​യി​നും മാ​ർ​ക്ക​റ്റി​ങ്​ ത​ട്ടി​പ്പു​ക​ളും ജി​ല്ല​യി​ൽ ത​ഴ​ച്ചു​വ​ള​രു​ന്ന​താ​ണ്​ ക​ണ്ട​ത്.

'അ​ൽ​പം പു​ല്ലും വെ​ള്ള​വും ഇ​ട​ക്ക​ല്‍പ്പം പി​ണ്ണാ​ക്കും ഉ​ണ്ടെ​ങ്കി​ല്‍ പാ​ലി​ങ്ങ​നെ ശ​റ പറാന്ന് ഒ​ഴു​കി വ​രും' നാ​ടോ​ടി​ക്കാ​റ്റി​ലെ ശ​ങ്ക​രാ​ടി​യു​ടെ ഡ​യ​ലോ​ഗ് ആ​രും ഒാ​ർ​മി​ച്ചു​പോ​കും, ഇ​ത്ത​ര​ക്കാ​രു​ടെ വാ​ഗ്​​ദാ​ന​ങ്ങ​ൾ കേ​ട്ടാ​ൽ. വീ​ട്ട​മ്മ​മാ​ർ മു​ത​ൽ പ്ര​ഫ​ഷ​ന​ലു​ക​ൾ വ​രെ നീ​ളു​ന്ന ച​ങ്ങ​ല​ക​ൾ. ചു​രു​ങ്ങി​യ നാ​ളു​ക​ൾ​ക്കു​ള്ളി​ൽ നി​ക്ഷേ​പ​മി​ര​ട്ടി​ക്കു​ന്ന​തി​െൻറ​യും സ​ർ​വ അ​സു​ഖ സം​ഹാ​രി​ക​ൾ വി​റ്റ്​ കോ​ടീ​ശ്വ​ര​നാ​വു​ന്ന​ത​ി​െൻറ​യും സ്വ​പ്​​ന​ങ്ങ​ളി​ൽ മ​യ​ങ്ങി ഉ​ണ​ർ​ന്ന​പ്പോ​ഴേ​ക്കും കൈ​യി​ലു​ണ്ടാ​യി​രു​ന്ന സ​മ്പാ​ദ്യ​ത്തി​ൽ വ​ലി​യ​പ​ങ്കും ന​ഷ്​​ട​പ്പെ​ട്ട​വ​ർ ജി​ല്ല​യി​ൽ നി​ര​വ​ധി​യാ​ണ്.

സോ​പ്പ്, ചീ​പ്പ്, കു​പ്പി

നെ​റ്റ്​​വ​ർ​ക്ക് മാ​ർ​ക്ക​റ്റി​ങ്ങാ​ണ്​ കോ​വി​ഡി​ൽ ജി​ല്ല​യി​ൽ ത​ഴ​ച്ച മ​റ്റൊ​രു സം​രം​ഭം. അം​ഗ​ത്വ​മെ​ടു​ത്താ​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ശ​റ​പ​റാ​ന്ന്​ വ​രും. കൂ​ടു​ത​ൽ ആ​ളെ ചേ​ർ​ത്താ​ൽ ക​മീ​ഷ​ൻ, ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റാ​ൽ ക​മീ​ഷ​ൻ... വാ​ഗ്​​ദാ​ന​ങ്ങ​ളി​ങ്ങ​നെ പോ​കു​ന്നു. ഗ്രാ​മ-​ന​ഗ​ര ഭേ​ദ​മ​േ​ന്യ ഒാ​ഫി​സു​ക​ൾ തു​റ​ന്നാ​ണ്​ പ്ര​വ​ർ​ത്ത​നം.

ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി​യാ​ണ്​ ഇ​ക്കൂ​ട്ട​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. വി​വി​ധ പ​ഴ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും പേ​രി​ൽ നി​റ​മു​ള്ള ഒൗ​ഷ​ധ​ങ്ങ​ൾ സ​ർ​വ​രോ​ഗ സം​ഹാ​രി​ക​ളാ​യി വി​റ്റ​ഴി​ക്കു​ന്ന​തി​നൊ​പ്പം അ​നു​ഭ​വ​സ്ഥ​രു​ടെ സാ​ക്ഷ്യം കൂ​ടി​യാ​വു​േ​മ്പാ​ൾ ത​ട്ടി​പ്പി​ന്​ ക​ള​മൊ​രു​ങ്ങു​ക​യാ​യി.

ഡ​യ​റ​ക്ട് മാ​ര്‍ക്ക​റ്റി​ങ്ങി‍െൻറ ചു​വ​ടു​പി​ടി​ച്ച് മ​ണി​ചെ​യി​ന്‍ മാ​തൃ​ക​യി​ല്‍ ആ​രം​ഭി​ച്ച ത​ട്ടി​പ്പി​ലേ​റെ​യും ഗ്രാ​മീ​ണ​രെ​ ല​ക്ഷ്യ​മാ​ക്കി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ചെ​റി​യ അ​ധ്വാ​നം​കൊ​ണ്ട് അ​തി​വേ​ഗം സ​മ്പ​ന്ന​രാ​കാ​മെ​ന്ന് പ​റ​ഞ്ഞ് വ്യ​ക്തി​ത്വ വി​ക​സ​ന ക്ലാ​സു​ക​ള്‍ ന​ല്‍കി​യും ആ​ക​ര്‍ഷ​ക​മാ​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍കി​യു​മാ​ണ് ത​ട്ടി​പ്പു​കാ​ര്‍ ഇ​ര​ക​ളെ വ​ശീ​ക​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള വ​രു​മാ​ന​വും ജോ​ലി​യും ക​ള​യാ​തെ ഒ​ഴി​വു​ള്ള സ​മ​യം മാ​ത്രം ചെ​ല​വ​ഴി​ച്ച് വ​ന്‍ സാ​മ്പ​ത്തി​ക അ​ഭി​വൃ​ദ്ധി നേ​ടാ​മെ​ന്നും സ​മൂ​ഹ​ത്തി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​വ​നാ​കാ​മെ​ന്നും മ​റ്റും പ്ര​ലോ​ഭി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പു​കാ​ര്‍ കു​രു​ക്ക് മു​റു​ക്കു​ന്ന​ത്.

വ​ടി​യെ​ടു​ത്താ​ൽ പൊ​ടി​കാ​ണി​ല്ല

പ​ണം പ​ലി​ശ​ക്കെ​ടു​ത്തും സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ പ​ണ​യ​പ്പെ​ടു​ത്തി​യും നി​ര​വ​ധി​യാ​ളു​ക​ൾ ഇ​വ​യി​ൽ ചേ​രു​ന്ന​തോ​ടെ ഇ​വ​യു​ടെ ഉ​ന്ന​ത​ർ മു​ങ്ങു​ന്ന​താ​ണ് പ​തി​വ്.

ത​മി​ഴ്നാ​ട് വി​ജി​ല​ൻ​സ് അ​ടു​ത്ത​കാ​ല​ത്ത് കോ​യ​മ്പ​ത്തൂ​ർ, പൊ​ള്ളാ​ച്ചി, തി​രു​പ്പൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ൽ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കി​യ​തോ​ടെ പ​ല​രു​ടെ​യും പ​ണം വെ​ള്ള​ത്തി​ലാ​യെ​ന്ന് പാ​ല​ക്കാ​ട്ട് നി​ന്ന​ട​ക്ക​മു​ള്ള നി​ക്ഷേ​പ​ക​ർ ര​ഹ​സ്യ​മാ​യി സ​മ്മ​തി​ക്കു​ന്നു. സ​മാ​ന സം​ഭ​വ​ങ്ങ​ൾ പൊ​ലീ​സി​ലോ മ​റ്റി​ട​ങ്ങ​ളി​ലോ പ​രാ​തി​പ്പെ​ട​രു​തെ​ന്നും പ​രാ​തി​പ്പെ​ട്ട് തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യാ​ൽ നി​ക്ഷേ​പ​ക​രു​ടെ തു​ക ല​ഭി​ക്കി​െ​ല്ല​ന്നുമുള്ള ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് പ​ണം നി​ക്ഷേ​പി​ച്ച പ​ല​രും ആ​ശ​ങ്ക​യി​ലാ​ണ്.

ച​ങ്ങ​ല​യി​ൽ ത​ള​ക്കു​ന്ന മാ​ഫി​യ

ഒ​രി​ട​വേ​ള​ക്ക്​ ശേ​ഷം ജി​ല്ല​യി​ൽ വീ​ണ്ടും മ​ണി​ചെ​യി​ൻ മാ​ഫി​യ പി​ടി​മു​റു​ക്കു​ക​യാ​ണെ​ന്ന്​ പൊ​ലീ​സും സ​മ്മ​തി​ക്കു​ന്നു. ചി​ട്ടി മു​ത​ൽ ഇ​ര​ട്ടി​പ്പ്​ വ​രെ ത​ട്ടി​പ്പി​ന്​ ത​ല​വെ​ച്ച്​ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യും സ​മ്പ​ത്തും ന​ഷ്​​ട​പ്പെ​ട്ട മ​ല​യാ​ളി​ക​ളെ കു​രു​ക്കാ​ന്‍ കെ​ട്ടി​ലും മ​ട്ടി​ലും മാ​റ്റം വ​രു​ത്തി​യാ​ണ്​ വി​രു​ത​ന്മാ​ർ സ​ജീ​വ​മാ​കു​ന്ന​ത്. മി​ക്ക ത​ട്ടി​പ്പു​ക​ളി​ലും മാ​സ​ത​വ​ണ​ക​ളാ​യോ, സ്ഥി​രം നി​ക്ഷേ​പ​മാ​യോ പ​ണം അ​ട​ച്ചാ​ല്‍ ഏ​താ​നും മാ​സ​ത്തി​ല​ധി​കം ഇ​ര​ട്ടി​യി​ല​ധി​കം തി​രി​കെ ത​രാ​മെ​ന്നാ​ണ്​ ഇ​ര​ക​ളെ വി​ശ്വ​സി​പ്പി​ക്കു​ക. പി​ര​മി​ഡ് മാ​തൃ​ക​യി​ലു​ള്ള മ​ള്‍ട്ടി ലെ​വ​ല്‍ മാ​ര്‍ക്ക​റ്റി​ങ് നി​രോ​ധ​ന​മു​ള്ള​തു​കൊ​ണ്ടു​​ത​ന്നെ അ​ന്ത​ർ സം​സ്ഥാ​ന അ​യ​ൽ ജി​ല്ല​ക​ളി​ൽ ഓ​ഫി​സ് സ്ഥാ​പി​ച്ചാ​ണ് ജി​ല്ല​യി​ൽ ത​ട്ടി​പ്പ് വ്യാ​പി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട്​ ന​ഗ​ര​ത്തി​ൽ അ​ടു​ത്തി​ടെ ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ മ​ണി​ചെ​യി​ൻ പ്ര​ധാ​ന ക​ണ്ണി​യാ​യ യു​വ​തി​യെ ദി​വ​സം മു​ഴു​വ​ൻ ഉ​പ​രോ​ധി​ച്ചി​രു​ന്നു. നാ​ണ​ക്കേ​ട്​ ഭ​യ​ന്ന്​ ത​ട്ടി​പ്പി​നി​ര​യാ​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും പ​രാ​തി ന​ൽ​കാ​റി​ല്ലെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു.

ചി​ല​രാ​ക​െ​ട്ട ​പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ന് സ​മാ​ന​മാ​യ പേ​രാ​ണ്​ സ്വീ​ക​രി​ക്കു​ക.ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന വ്യാ​ജ​നെ​ന്ന്​ അ​നു​ഭ​വ​സ്ഥ​ർ പ​റ​യും. ഒ​രു​ല​ക്ഷം രൂ​പ 150 ദി​വ​സം കൊ​ണ്ട് ര​ണ്ട് ല​ക്ഷ​മാ​ക്കി തി​രി​കെ ത​രാ​മെ​ന്നും 50,000 രൂ​പ നി​ക്ഷേ​പി​ക്കു​ക​യാ​ണെ​ങ്കി​ൽ ആ​ഴ്ച​യി​ൽ ഉ​യ​ർ​ന്ന തോ​തി​ൽ പ​ലി​ശ ത​രാ​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ലും കു​ടു​ക്കി​യു​മാ​ണ് ത​ട്ടി​പ്പ് അ​ര​ങ്ങേ​റു​ന്ന​ത്.ഇ​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രാ​ക​ട്ടെ മു​മ്പ് പ​ല​വി​ധ ത​ട്ടി​പ്പി​ലൂ​ടെ ഈ ​മേ​ഖ​ല​യി​ല്‍നി​ന്ന് കോ​ടി​ക​ള്‍ സ​മ്പാ​ദി​ച്ച​വ​രു​മാ​ണ്. 

Tags:    
News Summary - Moneychain mafia grips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.