പ്ര​ണ​വും സ​ഞ്ജു​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള തു​ക കെ. ​ബാ​ബു എം.​എ​ൽ.​എ​ക്ക് കൈ​മാ​റു​ന്നു

വിവാഹച്ചെലവ്​ ചുരുക്കി പണം ദുരിതാശ്വാസ നിധിയിലേക്ക്​ നൽകി

നെ​ന്മാ​റ: വി​വാ​ഹ​ച്ചെ​ല​വി​ന് മാ​റ്റി​വെ​ച്ച 25,000 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി പ്ര​ണ​വും സ​ഞ്ജു​വും ഒന്നിച്ചു.

വ​ല്ല​ങ്ങി ആ​ന​ന്ദ​ഗീ​തം ഹാ​ളി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ന​ട​ന്ന ച​ട​ങ്ങി​ൽ കെ. ​ബാ​ബു എം.​എ​ൽ.​എ, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. അ​ഗ്നി​ര​ക്ഷ സേ​ന​യി​ൽ ഫ​യ​ർ ആ​ൻ​ഡ്​ റെ​സ്ക്യൂ ഓ​ഫി​സ​റാ​യ പേ​ഴു​മ്പാ​റ സ്വ​ദേ​ശി പ്ര​ണ​വും തൃ​പ്പാ​ളൂ​ർ പു​തി​യ​ങ്കം സ്വ​ദേ​ശി​നി സ​ഞ്ജു​വും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും സ്ത്രീ​ധ​ന​ര​ഹി​ത വി​വാ​ഹ​ത്തി​ന് നേ​ര​ത്തേ​ത​ന്നെ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. പൂ​ർ​ണ​മാ​യും മ​താ​ചാ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​യി​രു​ന്നു വി​വാ​ഹം. എം.​കോം ബി​രു​ദ​ധാ​രി​യാ​ണ്​ സ​ഞ്ജു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.