മണ്ണാർക്കാട്: മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികളുടെ അവലോകന യോഗം തിരുവനന്തപുരം കിഫ്ബി ആസ്ഥാനത്ത് എൻ. ഷംസുദ്ദീൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ ചേർന്നു. നിലവിൽ പ്രവൃത്തി നടക്കുന്ന എം.ഇ.എസ് കോളജ്-പയ്യനടം റോഡ് മേയ് 15നകം നിർമാണം പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കാൻ തീരുമാനിച്ചു. മണ്ണാർക്കാട് അട്ടപ്പാടി ചിന്ന തടാകം റോഡ് ഒന്നാംഘട്ട പ്രവൃത്തി 10 ദിവസത്തിനകം ടെൻഡർ ചെയ്യാൻ തീരുമാനിച്ചു. ഇപ്പോൾ നടക്കുന്ന അറ്റകുറ്റപ്പണികൾ 15 ദിവസത്തിനകം പൂർത്തീകരിക്കാനും രണ്ട്, മൂന്ന് എന്നീ റീച്ചുകളിലേക്കുള്ള പുതുക്കിയ ഡി.പി.ആറിന് ഒരു മാസത്തിനുള്ളിൽ അനുമതി നൽകാനും തീരുമാനിച്ചു. അട്ടപ്പാടി ഗവ. കോളജ് കെട്ടിട നിർമാണം മേയ് 31നകം പൂർത്തീകരിക്കും. ജി.യു.പി സ്കൂൾ ചളവ, ജി.എച്ച്.എസ് നെച്ചുള്ളി സ്കൂൾ കെട്ടിടങ്ങൾ സ്കൂൾ തുറക്കുന്നതിനു മുമ്പ് നിർമാണം പൂർത്തീകരിക്കും.
അഗളി ജി.എച്ച്.എസ്, ഷോളയൂർ ജി.എച്ച്.എസ് സ്കൂൾ കെട്ടിടങ്ങൾക്ക് സ്ഥലപരിമിതി ഉള്ളതിനാൽ പ്രശ്നപരിഹാരത്തിന് എം.എൽ.എയുടെ നേതൃത്വത്തിൽ രണ്ടാഴ്ചക്കകം യോഗം ചേരാനും ജി.എച്ച്.എസ്.എസ് തെങ്കര, ജി.യു.പി.എസ് ഭീമനാട് എന്നീ സ്കൂളുകളുടെ ഡി.പി.ആർ ഏപ്രിൽ അവസാനത്തോടുകൂടി സമർപ്പിക്കാനും തീരുമാനിച്ചു. മണ്ണാർക്കാട് ജി.യു.പി.എസിൽ കരാറുകാരൻ പ്രവൃത്തി ഉപേക്ഷിച്ച സാഹചര്യത്തിൽ പുതിയ ടെൻഡർ നടപടികൾ ആരംഭിക്കാനും ജി.ഒ.എച്ച്.എസ്.എസ് എടത്തനാട്ടുകര സ്കൂൾ കെട്ടിടത്തിെൻറ നിർമാണം മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. മണ്ണാർക്കാട് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാൻ പഴയ കെട്ടിടം പൊളിക്കാൻ അനുമതി കിട്ടാത്ത പ്രശ്നം പരിഹരിക്കാൻ സർക്കാന്റിനെ സമീപിക്കാനും തീരുമാനിച്ചു. പ്രവൃത്തി ആരംഭിച്ച മണ്ണാർക്കാട് ടിപ്പുസുൽത്താൻ റോഡ് സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കിഫ്ബി അധികൃതർ അറിയിച്ചു.എൻ. ഷംസുദ്ദീൻ എം.എൽ.എ, കിഫ്ബി എക്സിക്യൂട്ടിവ് ഡയറക്ടർ പുരുഷോത്തമൻ, ജനറൽ മാനേജർ ഷൈല വിവിധ വകുപ്പുദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.