മംഗലം-നെല്ലിക്കുർശി റോഡിലെ ഹെയർപിൻ വളവ്
ലക്കിടി: മംഗലം-നെല്ലിക്കുർശ്ശി റോഡിലെ ഹെയർപിൻ വളവിൽ കുടുങ്ങി വാഹനങ്ങൾ. അമിതഭാരങ്ങൾ കയറ്റി വരുന്ന വലിയ വാഹനങ്ങളാണ് വളവിൽ കുടുങ്ങുന്നത്. ഇതോടെ മണിക്കൂറുകളോളം ഗതാഗതതടസ്സം ഉണ്ടാകാറുണ്ട്. വലിയ വാഹനങ്ങൾ വളവിൽ എത്തുന്നതോടെ തിരിയാൻ പറ്റാത്ത അവസ്ഥയിലായിരിക്കും. അല്ലെങ്കിൽ വാഹനത്തിന് കേടുപാടുകൾ പറ്റി പാതയിൽ കിടക്കും. ആഴ്ചയിൽ രണ്ടും മൂന്നും തവണ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്ന് പ്രദേശത്തുകാർ പറയുന്നു. വലിയ വാഹനങ്ങൾ വളവിൽ നിന്നാൽ പിറകേട്ടെടുക്കാൻ പോലും കഴിയില്ല.
കാരണം വലിയ താഴ്ചയാണ് ഇവിടം. നിരവധി വാഹനങ്ങക്ക് ഇവിടെ നിന്നും കേടുപാടുകൾ സംഭവിക്കാറുണ്ട്. വാഹനങ്ങൾക്ക് തിരിഞ്ഞ് കയറാൻ കഴിയാതെയായാൽ ഈ വഴി മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടാകും. അമ്പലപാറ, മുരുക്കുംപെറ്റ എന്നിവിടങ്ങളിൽനിന്ന് ലക്കിടി പത്തിരിപ്പാല വഴി പാലക്കാട്ടെക്കെത്താനുള്ള എളുപ്പ വഴിയായതിനാൽ നിരവധി വാഹനങ്ങളാണ് ഈ വഴിയെ ആശ്രയിക്കുന്നത്. ഇടക്കിടക്ക് വാഹനങ്ങൾ കുടുങ്ങുന്നത് പതിവായതോടെ മാസങ്ങൾക്ക് മുമ്പ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. എന്നാൽ, തുടർ നടപടികളൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.