കാലൊച്ചക്ക് കാതോർത്ത് മലമ്പുഴ റോക്ക് ഗാർഡൻ

മ​ല​മ്പു​ഴ: ഒ​രു കാ​ല​ത്ത് പ്ര​ശ​സ്ത​മാ​യ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യി​രു​ന്ന മ​ല​മ്പു​ഴ റോ​ക്ക് ഗാ​ർ​ഡ​നി​ലെ ശി​ൽ​പ​ങ്ങ​ൾ ആ​ൾ​പ്പെ​രു​മാ​റ്റ​ത്തി​ന് കാ​തോ​ർ​ക്കു​ന്നു. സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക് നി​ല​ച്ച​തോ​ടെ ക്ലാ​വ് പി​ടി​ച്ച പാ​റ​ക്ക​ഷ്ണ​ങ്ങ​ളാ​കു​ക​യാ​ണി​വി​ടം.

ത​രി​ശ് കി​ട​ന്ന പാ​റ​ക്കെ​ട്ടു​ക​ളു​ള്ള പ്ര​ദേ​ശ​ത്ത് പാ​റ​ക​ഷ്ണ​ങ്ങ​ളി​ൽ ക​ഥ​ക​ളി, തെ​യ്യം, ക​ള​രി​പ്പ​യ​റ്റ്, തി​രു​വാ​തി​ര​ക​ളി, മ​റ്റ് നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഒ​രു​ക്കി സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കു​ക​യും ന​മ്മു​ടെ പാ​ര​മ്പ​ര്യ​ത്തെ ത​ല​മു​റ​ക​ൾ​ക്കാ​യി കാ​ത്തു​വെ​ക്കു​ക​യും ചെ​യ്ത പൂ​ന്തോ​ട്ട​മാ​ണ് അ​നാ​ഥ​മാ​യ നി​ല​യി​ലു​ള്ള​ത്.

ഉ​പ​യോ​ഗി​ച്ച പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, ക്യാ​നു​ക​ൾ, ടൈ​ൽ​സ്, ഗ്രാ​നൈ​റ്റ്സ്, ക​ല്ലു​ക​ൾ, വൈ​ദ്യു​ത ഫ്യൂ​സ് കാ​രി​യ​റു​ക​ൾ, പ​വ​ർ ഇ​ൻ​സു​ലേ​റ്റ​റു​ക​ൾ, പൊ​ട്ടി​യ വ​ള​ക​ൾ തു​ട​ങ്ങി​യ പാ​ഴ് വ​സ്തു​ക്ക​ളാ​ൽ നി​ർ​മി​ച്ച​വ​യാ​ണ് ഇ​വി​ട​ത്തെ പ്ര​ദ​ർ​ശ​ന​വ​സ്തു​ക്ക​ൾ. ക​ല്ലു​ക​ളി​ൽ തീ​ർ​ത്ത മാ​യാ​ജാ​ലം കാ​ണാ​ൻ സ​ന്ദ​ർ​ശ​ക​ർ ഒ​ഴു​കി​യെ​ത്തി​യി​രു​ന്ന കാ​ലം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യി​ൽ അ​നാ​ഥ​മാ​യ അ​വ​സ്ഥ​യി​ലാ​ണ് ഗാ​ർ​ഡ​നി​പ്പോ​ൾ. 

Tags:    
News Summary - Malampuzha Rock Garden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.