പ്ലാ​സ്റ്റി​ക് ഷീ​റ്റ് മേ​ഞ്ഞ മ​ധു​ബാ​ല​യു​ടെ വീ​ട്

വീട് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട്, ശരിക്കും മധുബാലയുടെതാണ് മധുരിക്കുന്ന ഫുൾ എ പ്ലസ്

കൊ​ടു​വാ​യൂ​ർ: പ്ലാ​സ്റ്റി​ക് ഷീ​റ്റു​കൊ​ണ്ട് മേ​ഞ്ഞ മ​ധു​ബാ​ല​യു​ടെ കൊ​ച്ചു​വീ​ട്ടി​ൽ ഫു​ൾ എ ​പ്ല​സി​ന്‍റെ തി​ള​ക്കം. കൊ​ടു​വാ​യൂ​ർ ജി.​എ​ച്ച്.​എ​സ്​ സ്കൂ​ൾ വി​ദ്യാ​ർ​ഥി പ​ല്ലാ​വൂ​ർ എം.​കെ. ത​റ​യി​ൽ കെ. ​ദേ​വ​ന്‍റെ മ​ക​ൾ മ​ധു​ബാ​ല​യാ​ണ് പ്ല​സ് ടു​വി​ൽ മി​ന്നു​ന്ന വി​ജ​യം കൈ​വ​രി​ച്ച​ത്.

ഹ്യു​മാ​നി​റ്റീ​സി​ൽ 1172 മാ​ർ​ക്കാ​ണ് നേ​ടി​യ​ത്. വീ​ട്ടി​ലെ പ്ര​യാ​സ​ങ്ങ​ൾ മ​റി​ക​ട​ന്ന് പ​ഠി​ച്ച മ​ധു​ബാ​ല​ക്ക് അ​ട​ച്ചു​റ​പ്പു​ള്ള വീ​ടാ​ണ് ആ​ഗ്ര​ഹം. എ​ട്ട് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പ​ല്ല​ശ്ശ​ന പ​ഞ്ചാ​യ​ത്തി​ൽ ഭ​വ​ന​പ​ദ്ധ​തി​യി​ൽ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​മ്മ എ​ൻ.​എ. സ​വി​ത പ​റ​ഞ്ഞു. സി​വി​ൽ സ​ർ​വി​സ് മോ​ഹ​മു​ള്ള മ​ധു​ബാ​ല​ക്ക് ഉ​ന്ന​ത​പ​ഠ​ന​ത്തി​നും ഭ​വ​ന​ത്തി​നും സ​ർ​ക്കാ​റി​ന്‍റെ സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം

Tags:    
News Summary - Madhubala's success out of limitations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.