ലൈഫ് മിഷന്‍ മൂന്നാംഘട്ടം: പാലക്കാട് ജില്ലയില്‍ 2588 വീടുകള്‍ പൂര്‍ത്തിയാക്കി

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി പ്ര​കാ​രം 2,588 വീ​ടു​ക​ള്‍ മൂ​ന്നാം​ഘ​ട്ടം പൂ​ര്‍ത്തീ​ക​രി​ച്ചു. ഭൂ​മി​യും വീ​ടും ഇ​ല്ലാ​ത്ത​വ​ര്‍ക്ക് ഭൂ​മി ക​ണ്ടെ​ത്തി വീ​ട് നി​ർ​മി​ച്ച് കൊ​ടു​ക്ക​ലാ​ണ് പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ടം. ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 1800, എ​സ്.​സി-776, എ​സ്.​ടി-12 എ​ന്നി​ങ്ങ​നെ വീ​ടു​ക​ളാ​ണ് മൂ​ന്നാം​ഘ​ട്ടം പൂ​ര്‍ത്തീ​ക​രി​ച്ച​ത്.

സ്വ​ന്ത​മാ​യി ഭൂ​മി​യു​ള്ള ഭ​വ​ന​ര​ഹി​ത​ര്‍ക്ക് വീ​ട് നി​ർ​മി​ച്ച് കൊ​ടു​ക്ക​ലാ​ണ് ര​ണ്ടാം​ഘ​ട്ടം. ര​ണ്ടാം​ഘ​ട്ടം ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 13,120, എ​സ്.​സി-1207, എ​സ്.​ടി-102, ഫി​ഷ​റീ​സ്-​ആ​റ് എ​ന്നി​ങ്ങ​നെ​യാ​യി 14,435 വീ​ടു​ക​ൾ നി​ര്‍മി​ച്ചു. നി​ര്‍മാ​ണം ക​ഴി​യാ​ത്ത വീ​ടു​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കു​ക​യാ​ണ് ലൈ​ഫ് മി​ഷ​ന്റെ ഒ​ന്നാം ഘ​ട്ടം. ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ 94.25 ശ​ത​മാ​നം വീ​ടു​ക​ളും പൂ​ര്‍ത്തീ​ക​രി​ച്ചു.

Tags:    
News Summary - Life Mission Phase III: 2588 houses completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.