മുതലമട: നികത്തപ്പെടാത്ത ജലജീവൻ പദ്ധതി കുഴികൾ മരണക്കെണികളാകുന്നു. ചെമ്മണാമ്പതി റോഡ്, മേച്ചിറ റോഡ്, പള്ളം റോഡ്, വണ്ടിത്താവളം റോഡ് എന്നിവയുടെ വശങ്ങളിൽ പൈപ്പ് സ്ഥാപിക്കാനായി യന്ത്രങ്ങൾ ഉപയോഗിച്ച് എടുത്ത കുഴികൾ യഥാവിധി നികത്താതെ ഉപേക്ഷിച്ചതാണ് അപകടങ്ങൾക്ക് വഴിയൊരുക്കിയത്. കഴിഞ്ഞ ദിവസം കരിങ്കുളത്ത് ജൽ ജീവൻ മിഷൻ പദ്ധതിയുടെ പൂർണമായും നികത്താത്ത കുഴിയിൽ സ്കൂട്ടർ ഇറങ്ങി നിയന്ത്രണം വിട്ട് മറിഞ്ഞ വീട്ടമ്മ ടിപ്പർ ലോറിക്കടിയിൽപെട്ട് മരിച്ചിരുന്നു. സമാനമായതും അതിലും ഭീകരമായതുമായ കുഴികളാണ് മുതലമട, പട്ടഞ്ചേരി, കൊല്ലങ്കോട് പഞ്ചായത്തുകളിൽ ഉള്ളത്. റോഡരികിലെ കുഴികൾ പൂർണമായും നികത്തി പൈപ്പ് സ്ഥാപിക്കൽ സുരക്ഷിതമാക്കാൻ പൊതുമരാമത്ത്, ജല അതോറിറ്റി തയാറാവാത്തതാണ് ദുരന്തങ്ങൾക്ക് കാരണമെന്നും ജലജീവൻ മിഷൻ പദ്ധതികളിലെ അപാകതകൾ പരിശോധിക്കാൻ തഹസിൽദാർക്ക് ചുമതല നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
മുതലമട-പട്ടഞ്ചേരി റോഡിൽ പാറക്കുളമ്പിൽ ജലജീവൻ മിഷൻ പദ്ധതിയുടെ കുഴി. അടയാളത്തിനായി കുത്തിയിട്ട മരക്കമ്പും കാണാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.