മണ്ണാർക്കാട്: തത്തേങ്ങലത്ത് വീണ്ടും പുലി ഇറങ്ങിയതായി നാട്ടുകാർ. തിങ്കളാഴ്ച രാത്രി 11ന് പുളിഞ്ചോട് സ്വദേശി മണികണ്ഠന്റെ വളർത്തുനായെ പുലി പിടിച്ചു. ബഹളം കേട്ട് വീട്ടുകാർ പുറത്ത് ഇറങ്ങിയപ്പോൾ നായെ ഉപേക്ഷിച്ച് പുലി ഓടി മറഞ്ഞെന്ന് വീട്ടുകാരും അയൽവാസികളും പറയുന്നു. കഴുത്തിന് കടിയേറ്റ നായ് ചത്തു.
തത്തേങ്ങലം മേഖലയിൽ പുലി സാന്നിധ്യം സ്ഥിരമാണ്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് റോഡരികിൽ തള്ളപുലിയെയും രണ്ടു കുഞ്ഞുങ്ങളെയും വഴിയാത്രക്കാർ കണ്ടിരുന്നു. ഞായറാഴ്ച പുലർച്ച കോട്ടോപ്പാടത്ത് കുന്തിപ്പാടത്തെ സ്വകാര്യ വ്യക്തിയുടെ കോഴിക്കൂട്ടിൽ കുടുങ്ങിയ ആൺ പുലി ചത്തിരുന്നു.
മാസങ്ങളായി തത്തേങ്ങലം ഭാഗത്ത് പുലി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും പതിവാണ്. മേഖലയിൽ പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിവരമറിഞ്ഞ വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വീണ്ടും പുലി ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.