പാലക്കാട്: ഉത്സവ സീസൺ അടുത്തതോടെ ട്രെയിനുകളില്‍ തിരക്ക് വർധിച്ചതോടൊപ്പം വൈകി ഓടുന്നതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ജനറൽ കോച്ചുകൾ കുറച്ചതും കോവിഡിന് മുമ്പ് ഉണ്ടായിരുന്ന വീക്കിലി-പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കാത്തതുമാണ് തിരക്കിന് കാരണം. ട്രെയിനുകളിലെ റിസർവേഷൻ കോച്ചുകളിൽ പകൽ സമയത്ത് ഇരുന്ന് യാത്ര ചെയ്യാനുള്ള സൗകര്യം ചില ഡിവിഷനുകളിൽ പുനഃസ്ഥാപിക്കാത്തതും യാത്രക്കാരുടെ ദുരിതം വർധിപ്പിച്ചു. തിരക്ക് പരിഗണിച്ച് റെയിൽവേ അനുവദിച്ച സ്പെഷൽ ട്രെയിനുകളിൽ ഈടാക്കുന്നത് നിലവിലുള്ള നിരക്കിന്റെ 1.3 മടങ്ങാണ്.
ഇത്തരം ട്രെയിനുകൾക്ക് സ്റ്റോപ്പ് കുറവായതിനാൽ എല്ലാ യാത്രക്കാർക്കും ഉപയോഗപ്പെടുത്താനും കഴിയുന്നില്ല. പാലക്കാട് ഡിവിഷൻ പരിധിയിൽ പലയിടത്തും നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ മിക്ക ട്രെയിനുകളും 30 മിനിറ്റ് മുതൽ മണിക്കൂറോളം വൈകിയാണ് ഓടുന്നത്. ന്യൂഡൽഹി-തിരുവനന്തപുരം ട്രെയിൻ ആറ് മുതൽ പത്ത് മണിക്കൂർ വരെ വൈകീയാണ് ഓടുന്നത്. ആലപ്പുഴ-ധൻബാദ് എക്സ്പ്രസും മിക്ക ദിവസങ്ങളിലും വൈകിയാണ് ഓടുന്നത്. ജനറൽ കോച്ചിലും റിസർവേഷൻ നടത്തിയിട്ടും സീറ്റ് ലഭിക്കാത്ത നിരവധി യാത്രക്കാർ മണിക്കൂറോളം നിന്ന് യാത്രചെയ്യേണ്ട അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.