കുലുക്കല്ലൂർ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേട്: ആറുപേർക്കെതിരെ നടപടിക്ക്​ ശിപാർശ

ചെർപ്പുളശ്ശേരി: കുലുക്കല്ലൂർ അഗ്രികൾച്ചർ ഇംപ്രൂവ്മെൻറ്​ ക്രെഡിറ്റ് സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിയുമായി സി.പി.എം ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റി. ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ആറ് സി.പി.എം നേതാക്കൾക്കെതിരെ നടപടിക്ക് ബുധനാഴ്ച ചേർന്ന സമിതി ശിപാർശ ചെയ്തു.

ലോക്കൽ കമ്മിറ്റി അംഗമായ സംഘം പ്രസിഡൻറ്​ അബ്​ദുറഹ്​മാൻ, ലോക്കൽ കമ്മിറ്റി അംഗവും സംഘം ജീവനക്കാരനുമായ മണികണ്ഠൻ, സംഘം ഓണററി സെക്രട്ടറി ജനാർദനൻ നായർ എന്നിവരെ പാർട്ടിയിൽനിന്ന് പുറത്താക്കാനാണ് ശിപാർശ. ലോക്കൽ സെക്രട്ടറി എം.എം. വിനോദ് കുമാറിനെ ആറ് മാസത്തേക്കും സംഘം വൈസ് പ്രസിഡൻറും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ എം.കെ. ശ്രീകുമാറിനെ മൂന്നു മാസത്തേക്കും സസ്പെൻഡ്​ ചെയ്യും. പി.കെ. ബഷീറിനെ താക്കീത് ചെയ്യും. സംഘം ഭരണസമിതി പിരിച്ചുവിടാനും ഏരിയ കമ്മിറ്റി ശിപാർശ ചെയ്തു. ഇതെല്ലാം ഒരുമിച്ച് പരിഗണിച്ച് ജില്ല കമ്മിറ്റി തീരുമാനമെടുക്കും.

സി.പി.എം ഭരിക്കുന്ന സഹകരണ സംഘത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗമാണ് കണ്ടെത്തിയത്. 43.5 ലക്ഷം രൂപ വ്യാജ ഒപ്പിട്ട് അപഹരിച്ചെന്ന് ഓഡിറ്റിൽ കണ്ടെത്തി. പിന്നാലെ സംഘത്തിലെ ഓണററി സെക്രട്ടറിയെ സസ്പെൻഡ്​ ചെയ്തു. ജീവനക്കാരൻ സ്ഥിരം നിക്ഷേപകരുടെ പലിശ തുകയിൽ കൃത്രിമം കാട്ടി ഉപയോഗിക്കുകയായിരുന്നു. മറ്റുള്ളവർ അത് തടഞ്ഞില്ലെന്നാണ് കണ്ടെത്തൽ.

സാമ്പത്തിക തട്ടിപ്പ് പുറത്തു വന്നതോടെ അന്വേഷിക്കാൻ മൂന്നംഗ കമീഷനെ സി.പി.എം നിയോഗിച്ചു. ഈ കമീഷൻ നടത്തിയ അന്വേഷണത്തി​െൻറ അടിസ്ഥാനത്തിലാണ് നടപടിക്ക് ശിപാർശ ചെയ്​തത്​.

Tags:    
News Summary - kulukkallur credit cooperative society money fraud cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.