കു​ടും​ബ​ശ്രീ ഹാ​പ്പി​നസ് സെ​ന്‍റ​റു​ക​ൾ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

പാ​ല​ക്കാ​ട്: കു​ടും​ബ​ശ്രീ​യു​ടെ ഹാ​പ്പി​ന​സ് കേ​ന്ദ്ര​ങ്ങ​ൾ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മ​രു​ത​റോ​ഡ്, ശ്രീ​കൃ​ഷ്ണ​പു​രം, കാ​വ​ശ്ശേ​രി, കൊ​ടു​വാ​യൂ​ർ, മേ​ലാ​ർ​കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. വീ​ടു​ക​ളെ സ​ന്തോ​ഷ​ത്തി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​ൻ ല‍ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി ആ​ദ്യ​ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത 13 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സി.​ഡി.​എ​സു​ക​ളി​ലാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ഈ ​സി.​ഡി.​എ​സു​ക​ളി​ലെ ഓ​രോ എ.​ഡി.​എ​സു​ക​ൾ വീ​തം തെ​ര​ഞ്ഞെ​ടു​ത്ത് ‘ഇ​ടം’ രൂ​പ​വ​ത്ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ഓ​രോ എ.​ഡി.​എ​സു​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ത്ത ഒ​രു വാ​ർ​ഡി​ലെ അ​ടു​ത്ത​ടു​ത്ത് താ​മ​സി​ക്കു​ന്ന 20 കു​ടും​ബ​ങ്ങ​ളെ വീ​ട്ടു​ന​മ്പ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ട​മാ​യി ക​ണ​ക്കാ​ക്കു​ക. വാ​ർ​ഡു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത് 20 കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്താ​നു​ള്ള സ​ർ​വേ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്നു.

ഓ​രോ കു​ടും​ബ​ത്തി​ന്‍റെ​യും പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തി​ൽ സ​ന്തോ​ഷ സൂ​ചി​ക ക​ണ്ടെ​ത്തും. ഓ​രോ മേ​ഖ​ല​യി​ലെ​യും വി​ദ​ഗ്ധ​ർ സ​ർ​വേ​യി​ൽ ഉ​ണ്ടാ​കും. സ​ന്തോ​ഷ​ത്തി​ന് ത​ട​സ​മാ​യി​ട്ടു​ള്ള കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി അ​വ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കും. ഇ​തി​നു​ള്ള മൈ​ക്രോ​പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​ത് ഇ​ട​ത്തി​ലൂ​ടെ​യാ​ണ്. മാ​ന​സി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കു​ള്ള സ​ഹാ​യം, സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് കു​ടും​ബ​ശ്രീ​യു​ടെ വി​വി​ധ ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ളെ കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം, കു​ട്ടി​ക​ളു​ടെ പ​ഠ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് കോ​ഴ്സ് തു​ട​ങ്ങി​യ​വ ന​ൽ​കും. മ​റ്റു പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കും. വ്യ​ക്തി​ക​ളു​ടെ മാ​ന​സി​ക, ശാ​രീ​രി​ക, ആ​രോ​ഗ്യ സം​ര​ക്ഷ​ണം, പ​രി​സ​ര സൗ​ഹൃ​ദ കു​ടും​ബാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്ക​ൽ, ക​ലാ​കാ​യി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ​ങ്കാ​ളി​ത്തം, കു​ടും​ബ​ങ്ങ​ളി​ൽ മി​ക​ച്ച ആ​ശ​യ​വി​നി​മ​യം, ഫ​ല​പ്ര​ദ​മാ​യ സാ​മ്പ​ത്തി​ക മാ​നേ​ജ്മെ​ന്‍റ് തു​ട​ങ്ങി​യ​വ​ക്കാ​ണ് പ​ദ്ധ​തി​യി​ൽ പ്ര​ധാ​ന പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ഹാ​പ്പി കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​ക​ളി​ൽ ഹാ​പ്പി​ന​സ് കേ​ന്ദ്ര​ങ്ങ​ളൊ​രു​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ​ക്കൊ​പ്പം വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ ജി​ല്ല​യി​ലെ 13 സി.​ഡി.​എ​സു​ക​ളി​ലും ഹാ​പ്പി​ന​സ് സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് കു​ടും​ബ​ശ്രീ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മു​ണ്ടൂ​ർ ഒ​ന്നാം വാ​ർ​ഡി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ അ​വി​ടെ മാ​ത്രം മാ​ർ​ച്ച് ആ​ദ്യ​വാ​ര​മാ​യി​രി​ക്കും ഹാ​പ്പി​ന​സ് കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക. ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ക​ണ​ക്കി​ലെ​ടു​ത്ത് അ​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​ണ് പ്ര​വ​ർ​ത്ത​നം.

Tags:    
News Summary - Kudumbashree happiness center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.