പാലക്കാട്: വേനലവധിക്കാലം രണ്ടാംമാസത്തേക്ക് കടക്കാനിരിക്കേ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ മേയ് മാസ പാക്കേജുകൾ തയാറാക്കി. പാലക്കാട്ടെ ഉരുകുന്ന ചൂടിൽ കുളിരേകാൻ വയനാട്, നെല്ലിയാമ്പതി, മൂന്നാർ, ഗവി പോലുള്ള ഹിൽ സ്റ്റേഷനുകളിലേക്കാണ് സർവിസ് കൂടുതലും ഒരുക്കിയിട്ടുള്ളത്. ജില്ല ഡിപ്പോയിൽ നിന്നുള്ള ടൂറിസം പാക്കേജുകൾക്കു പുറമേ ചിറ്റൂർ, മണ്ണാർക്കാട് ഡിപ്പോകളിൽനിന്നും വിവിധ പാക്കേജുകൾ തയാറായിട്ടുണ്ട്. ഈ മാസം പാലക്കാടിനു പുറമേ ചിറ്റൂർ ഡിപ്പോയിൽനിന്നും വാഗമൺ ട്രിപ് ഒരുക്കിയിട്ടുണ്ട്. ആദ്യ ദിവസം വാഗമണും രണ്ടാം ദിവസം കുമരകം ഹൗസ് ബോട്ട് യാത്രയുമാണ് പാക്കേജിലുള്ളത്.
ഏപ്രിലിൽ വയനാട്ടിലേക്കും മൂന്നാറിലേക്കും ഓരോ ട്രിപ്പ് ഒരുക്കിയപ്പോൾ മേയിൽ വയനാട്ടേക്ക് രണ്ടും മൂന്നാറിലേക്ക് മൂന്നും ട്രിപ്പുകളുണ്ട്. മാത്രമല്ല നെല്ലിയാമ്പതിയിലേക്കാണ് കൂടുതൽ പാക്കേജുകൾ ഒരുക്കിയിട്ടുള്ളത്. പാലക്കാട്, ചിറ്റൂർ, മണ്ണാർക്കാട് ഡിപ്പോകളിൽ നിന്നായി 12 ട്രിപ്പുകളാണ് മേയിൽ ഒരുക്കിയത്. പാലക്കാട് ഡിപ്പോ: മേയ് 11, 24, 31 തീയതികളിൽ സൈലന്റ് വാലിയിലേക്കും ഒന്ന്, നാല്, 10, 11, 18, 25 തീയതികളിൽ നെല്ലിയാമ്പതിയിലേക്കും 10, 25 തീയതികളിൽ മലക്കപ്പാറയിലേക്കും 10, 18 തീയതികളിൽ ആലപ്പുഴ കുട്ടനാട് കായൽ യാത്രയുമാണുള്ളത്.
എട്ട്, 24 തീയതികളിൽ കൊച്ചി നെഫർടിറ്റി കപ്പൽ യാത്ര ഒരുക്കിയിട്ടുണ്ട്. 18ന് നിലമ്പൂർക്കും ആതിരപ്പള്ളി-വാഴച്ചാൽ-സിൽവർസ്റ്റോം യാത്രയും ഒരുക്കിയിട്ടുണ്ട്. ഈ യാത്രകളെല്ലാം ഒരുദിവസത്തെ പാക്കേജാണ്. ഒന്ന്, 10, 18 തീയതികളിൽ ഗവിയിലേക്കും ഏഴ്, 22 തീയതികളിൽ വയനാട്ടിലേക്കും 27ന് വാഗമൺ-കുമരകത്തിലേക്കും മൂന്ന്, ഒമ്പത്, 24 തീയതികളിൽ മൂന്നാറിലേക്കുമാണ് യാത്രയുള്ളത്. ഫോൺ: 94478 37985, 83048 59018
മണ്ണാർക്കാട് ഡിപ്പോ: മാമലക്കണ്ടം, മൂന്നാർ യാത്രകൾ മേയ് 10, 24 തീയതികളിലും ഗവി യാത്ര 28നുമാണ് ഒരുക്കിയിട്ടുള്ളത്. ഒന്നിന് കുട്ടനാടും 13ന് നെഫർട്ടിറ്റി കപ്പൽ യാത്രയും 17ന് നിലമ്പൂരും 27ന് സൈലന്റ് വാലിയും നാല്, 31 തീയതികളിൽ നെല്ലിയാമ്പതിയും 18ന് മലക്കപ്പാറയിലേക്കും യാത്ര തയാറാക്കിയിട്ടുണ്ട്. ഫോൺ: 94463 53081, 80753 47381'
ചിറ്റൂർ ഡിപ്പോ: മേയ് ഒന്ന്, 10, 18, 25 തീയതികളിലാണ് നെല്ലിയാമ്പതി യാത്ര. ചിറ്റൂരിൽനിന്ന് കൂടുതൽ യാത്രയും നെല്ലിയാമ്പതിയിലേക്കാണ്. 24ന് സൈലന്റ് വാലിയിലേക്കും ഗവിയിലേക്കും ട്രിപ്പുകളുണ്ട്. നാല്, 25 തീയതികളിൽ മലക്കപ്പാറയിലേക്കും എട്ട്, 23 തീയതികളിൽ വയനാട്ടിലേക്കും ട്രിപ്പുകളുണ്ട്. 10ന് ആതിരപ്പിള്ളി വാഴച്ചാൽ യാത്രയും 11ന് നിലമ്പൂർ കനോലിേപ്ലാട്ട് യാത്രയും ഒരുക്കിയിട്ടുണ്ട്. 16ന് നെഫർടിറ്റി കപ്പൽ യാത്രയാണ്. 17ന് മൂന്നാർ-മാമലക്കണ്ടത്തിലേക്കും യാത്രയുണ്ട്. 27ന് വാഗമൺ-കുമരകം യാത്രയാണ്. ഫോൺ: 94953 90046
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.