പാലക്കാട്: മാർച്ചിലെ പരീക്ഷച്ചൂടിനിടയിലും വിപുലമായ യാത്രയൊരുക്കി ജില്ലയിലെ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. മാർച്ച് എട്ട് വനിതാദിനത്തിൽ സ്ത്രീകൾക്കു മാത്രമായുള്ള വണ്ടർലാ യാത്രയടക്കം വയനാട്, നെല്ലിയാമ്പതി, കുട്ടനാട് കായൽ യാത്ര, സൈലന്റ് വാലി, നെഫർടിറ്റി, കപ്പൽ യാത്ര, മലക്കപ്പാറ, ആറ്റുകാൽ, മാമലകണ്ടം തുടങ്ങിയ യാത്രകളാണ് മാർച്ചിൽ ഒരുക്കിയിട്ടുള്ളത്. മാർച്ച് ഒന്നിന് രാവിലെ അഞ്ചിന് വയനാട്ടേക്കാണ് യാത്ര ആരംഭിക്കുക.
രണ്ട് പകലും രണ്ട് രാത്രിയുമാണ് യാത്രക്കായി ക്രമീകരിച്ചിട്ടുള്ളത്. മാർച്ച് രണ്ട്, ഒമ്പത്, 16, 23, 31 തീയതികളിൽ നെല്ലിയാമ്പതിയിലേക്കാണ് യാത്രയുള്ളത്. രാവിലെ ഏഴിന് യാത്ര പുറപ്പെടും. മാർച്ച് എട്ട്, 30 തീയതികളിൽ കുട്ടനാട്ടിലേക്കും എട്ട്, 18, 28 തീയതികളിൽ ഗവിയിലേക്കും യാത്രയുണ്ട്. ഒരുദിവസത്തെ കുട്ടനാട് കായൽ യാത്രക്ക് രാവിലെ 4.30ന് പാലക്കാട് ഡിപ്പോയിൽ നിന്ന് ബസ് യാത്ര ആരംഭിക്കും. രണ്ട് രാത്രിയും ഒരുപകലും ഉള്ള ഗവി യാത്ര രാത്രി 10നാണ് ആരംഭിക്കുക. മാർച്ച് ഒമ്പത്, 21, 29 സൈലന്റ് വാലിയിലേക്കാണ് രാവിലെ ആറിന് യാത്ര ആരംഭിക്കുക. 13, 23 തീയതികളിൽ നെഫർടിറ്റി കപ്പൽ യാത്രയാണ് ഉള്ളത്. 15ന് മൂന്നാറിലേക്കും 16, 30 തീയതികളിൽ മലക്കപ്പാറയിലേക്കും യാത്രയുണ്ട്. മലക്കപ്പാറ യാത്ര രാവിലെ ആറിനാണ് ആരംഭിക്കുക. ബജറ്റ് ടൂറിസം സെൽ പാലക്കാട്: 94478 37985, 83048 59018.
മാർച്ച് രണ്ടിനും 16നും മലക്കപ്പാറയിലേക്കും അഞ്ചിന് സൈലന്റ് വാലിയിലേക്കും (വാച്ച് ടവർ, കാഞ്ഞിരപ്പുഴ ഡാം) എട്ടിന് വണ്ടർലാ (സ്ത്രീകൾക്ക്), 12ന് ആറ്റുകാൽപൊങ്കാല, 16ന് മലക്കപ്പാറ, 23ന് മാമലക്കണ്ടം എന്നിവിടങ്ങളിലേക്കാണ് യാത്രയുള്ളത്. ആറ്റുകാൽപൊങ്കാലക്ക് ബസ് നിരക്ക് മാത്രവും മാമലകണ്ടത്തേക്ക് ബസ് നിരക്ക്, താമസം എന്നിവയടക്കമുള്ള തുകയാണ് ഈടാക്കുക. രണ്ട് ദിവസമാണ് യാത്രയാണ് ആറ്റുകാലിേലക്കും മാമലക്കണ്ടത്തിലേക്കും ഒരുക്കിയിട്ടുള്ളത്. ബാക്കിയെല്ലാം ഏകദിന യാത്രയാണ്. വടക്കഞ്ചേരി ഡിപ്പോ ബജറ്റ് ടൂറിസം സെൽ: 9495390046
ചിറ്റൂർ ഡിപ്പോയിൽ നിന്ന് മാർച്ച് രണ്ട്, 15, 22, 29 തീയതികളിൽ നെല്ലിയാമ്പതി, മാർച്ച് എട്ടിന് മാമലകണ്ടം, വണ്ടർലാ (സ്ത്രീകൾക്ക്), ഒമ്പത്, 31 തീയതികളിൽ മലക്കപ്പാറ, 12ന് ആറ്റുകാൽ, 15ന് നെഫർടിറ്റി കപ്പൽയാത്ര, 24 സൈലന്റ്വാലി, 28ന് വയനാട്, 30ന് കുട്ടനാട് യാത്ര എന്നിങ്ങനെയാണുള്ളത്. ഇതിൽ വയനാട്, മാമലക്കണ്ടം, ആറ്റുകാൽ എന്നിവിടങ്ങളിലേക്ക് രണ്ട് ദിവസവും ബാക്കിയിടങ്ങളിലേക്ക് ഒരുദിവസവുമാണ് യാത്ര. ചിറ്റൂർ ബജറ്റ് ടൂറിസം സെൽ: 9495390046
മാർച്ച് രണ്ട്, ഒമ്പത്, 16, 31 നെല്ലിയാമ്പതി, എട്ടന് വണ്ടർലാ (സ്ത്രീകൾക്ക്), 13ന് നെഫർടിറ്റി, 16ന് മലക്കപ്പാറ, 18ന് ഗവി, 23ന് കുട്ടനാട്, 27ന് സൈലന്റ്വാലി, 30ന് മാമലക്കണ്ടം-മൂന്നാർ എന്നിങ്ങനെയാണ് യാത്രയൊരുക്കിയിട്ടുള്ളത്. മാമലക്കണ്ടം-മൂന്നാർ യാത്രക്കും ഗവിയിലേക്കും രണ്ട് ദിവസത്തെ യാത്രയാണുള്ളത്. മറ്റിടങ്ങളിലേക്ക് ഒരു ദിവസത്തെ യാത്രയും. മണ്ണാർക്കാട് ബജറ്റ് ടൂറിസം സെൽ: 9446353081, 04924225150
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.